# പ്രഭാസ് അനുഷ്‌കയുടെ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്

- Link: https://ml.b4blaze.com/film-news/anushka-post-about-prabhas
- Published: 2023-09-07T12:37:16+05:30
- Author: Devika

നിരവധി ആരാധകരുള്ള താര ജോഡികൾ ആണ് അനുഷ്‌കയും പ്രഭാസും. ഇരുവരും നിരവധി ചിത്രങ്ങളിൽ
ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ
ഈ ജോഡിയും ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി ആരാധകരും ഈ ജോഡികൾക്ക് ഉണ്ട്. ഇരുവരും
പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ വർഷങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ
പ്രചരിക്കുന്നതാണ്. എന്നാൽ ബാഹുബലിക്ക് ശേഷമാണ് ഇവരെ കുറിച്ചുള്ള ഗോസിപ്പുകൾ കൂടുതലായി
പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന് ആരാധകർ 
ഉറപ്പിക്കുകയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2017/10/prabhas-with-anushka.
jpg?resize=1584%2C804&ssl=1)

ഇരുവരും വിവാഹിതർ ആകാതിരുന്നതും ആരാധകരുടെ സംശയം ബലപ്പെടുത്തുകയാണ്. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ
മാറ്റമാണ് എന്നും അതിൽ അപ്പുറം മറ്റൊരു ബന്ധവും തങ്ങൾക്കിടയിൽ ഇല്ല എന്നുമാണ് അനുഷ്‌കയും
പ്രഭാസും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്. എന്നാൽ നല്ല സുഹൃത്തുക്കൾ ആയ ഇവർ പൊതുവേദികളിൽ
എത്തുബോഴും അടുത്ത് ഇടപെഴകാറുണ്ട്. ഇതോടെ ഇരുവരും പ്രണയത്തിൽ ആണോ അതോ സുഹൃത്തുക്കൾ 
മാറ്റമാണോ എന്ന സംശയത്തിൽ ആണ് ആരാധകരും. മിസ് ഷെട്ടി മിസ്റ്റർ പൊളി ഷെട്ടി ആണ് അനുഷ്കകയുടെ
ഏറ്റവും പുതിയതായി പ്രദർശനത്തിന് എത്താൻ പോകുന്ന ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2017/10/prabhas-1-1.jpg?
resize=759%2C422&ssl=1)

ചിത്രത്തിൽ ഒരു ഷെഫ് ആയിട്ടാണ് താരം എത്തുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ
ഭാഗമായി അനുഷ്‌ക്ക ഒരു ചാലഞ്ചുമായി എത്തിയിരിക്കുകയാണ്. തന്റെ ഇഷ്ട്ട വിഭവമായ  മാംഗ്ലൂര്‍
ചിക്കന്റെയും മാംഗ്ലൂര്‍ ദോശയുടെയും റെസിപ്പിയാണ് അനുഷ്‌ക്ക പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ഈ പോസ്ടിനോപ്പം സോഷ്യല്‍മീഡിയയിലൂടെ അനുഷ്‌ക പ്രഭാസിനെ ചലഞ്ച് ചെയ്യുകയായിരുന്നു.
പ്രഭാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അനുഷ്‌കയുടെ ഈ പോസ്റ്റ്. എന്നാൽ ആരാധകർ അത്ഭുതപ്പെടുത്തികൊണ്ട്
പ്രഭാസ് ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. തന്റെ ഇഷ്ടഭക്ഷണമായ ചെമ്മീന്‍ പുലാവിന്റെ റെസിപ്പിയാണ്
പ്രഭാസ് പങ്കുവെച്ചിരിക്കുന്നത്.
