# വിജയ് യുടെ എനർജി കണ്ടപ്പോളെ  ഞാൻ ഡാൻസ് നിർത്താൻ തീരുമാനിച്ചു!  അനുഷ്ക  

- Link: https://ml.b4blaze.com/film-news/anushka-shetty-talk-about-in-actor-vijay-dance
- Published: 2023-08-15T15:23:36+05:30
- Author: Suji

തെന്നിന്ത്യൻ താര സുന്ദരിയാണ് അനുഷ്ക ഷെട്ടി, ഇപ്പോൾ താരം നടൻ വിജയ്‌ക്കൊപ്പം അഭിനയിച്ച
അനുഭവത്തെ  കുറിച്ച് തുറന്നു പറയുകയാണ്, വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം
ജോഡി ആയി എത്തിയത് അനുഷ്ക ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയും
ചെയ്യ്തിരുന്നു, ചിത്രത്തിലെ ഏൻ മൂച്ചി മണ്ടേല എന്ന ഗാനം വളരെ ഫാസ്റ്റിങ് ആണ്, സാധാരണ
വിജയ് യുടെ ഡാൻസ് സ്പീഡ് വേറെ ലെവൽ ആണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/anushka1.jpg?resize
=793%2C445&ssl=1)

ആ ഗാനത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം സെറ്റിൽ എത്തി, ഞാൻ ഡാൻസിന്റെ പ്രാക്ടീസ് നോക്കുകയാണ്,
എന്നാൽ അദ്ദേഹം അവിടെ ഇരുന്ന് സ്റ്റെപ്പുകൾ നോക്കുന്നതേയുള്ളൂ, അദ്ദേഹം നല്ല ഡാൻസർ 
ആണ്, അദ്ദേഹത്തോടൊപ്പം എനിക്ക് എത്തിച്ചേരുന്നു കാര്യം വലിയ ബുദ്ധിമുട്ടാണ് അനുഷ്ക 
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/vijay1.jpg?resize
=1280%2C720&ssl=1)

ആക്ഷൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ എനർജി കണ്ടു അതോടെ ഞാൻ ഡാൻസ് നിർത്താൻ തീരുമാനിച്ചു.
കാരണം ആ സമയത്തു ഞാൻ ഒരു തുടക്കകാരി ആണ്, അദ്ദേഹത്തോടൊപ്പം എനിക്ക് ഡാൻസ് ചെയ്യ്തു 
അവസാനിപ്പിക്കാൻ കഴിയുമോ എന്ന ആശങ്ക. എന്നാൽ അദ്ദേഹം എനിക്ക് ആത്മവിശ്വാസം വരെ നൽകി.
എങ്കിലും അദ്ദേഹത്തിന്റെ എനർജിയും, ആത്മവിശ്വാസവും ഞാൻ ശരിക്കും പകച്ചു, എങ്ങനെയാണ്
ആ ചിത്രത്തിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഡാൻസ് ചെയ്യ്തതെന്നു ഇന്നും അവിശ്വസിനീയം ആണ് അനുഷ്ക
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/anuska1.jpg?resize
=1600%2C960&ssl=1)
