# അഞ്ച് വയസിന് വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ

- Link: https://ml.b4blaze.com/film-news/anusithara-about-husband
- Published: 2023-06-25T12:46:53+05:30
- Author: Rahul

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നായിക നടിയായി മാറിയിരിക്കുകയാണ് അനുസിത്താര, പ്രേക്ഷകർക്ക്
വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു 
സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌
2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ
അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ അഭിനയത്തിലേക്ക് കൊണ്ട് വന്നതും അഭിനയിക്കാൻ പ്രേരിപ്പിച്ചതും തന്റെ ഭർത്താവ്
വിഷ്ണു ആണെന്ന് അനു സിതാര പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ പ്രണയകഥ
അനു പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/anu-sithara1.jpeg?
resize=696%2C696&ssl=1)

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് വിഷ്ണുവേട്ടൻ എന്നെ കാണാൻ വേണ്ടി പതിവായി ഒരു ചായക്കടയുടെ
അടുത്ത് വന്നു നിൽക്കുമായിരുന്നു. ആ നാട്ടിൽ എന്റെ വീട്ടുകാരെ എല്ലാവര്ക്കും അറിയാം.
പ്രത്യേകിച്ച് എന്റെ അച്ഛനെ. എന്നെ കാണാൻ വേണ്ടിയാണ് വിഷ്ണുവേട്ടൻ അങ്ങനെ നിൽക്കുന്നത്
എന്ന് അച്ഛൻ അറിഞ്ഞാൽ അത് വലിയ പ്രശ്നം ആകുമായിരുന്നു. അങ്ങനെ ഞാൻ അമ്മയുടെ ഫോണിൽ നിന്നും
വിഷ്ണുവേട്ടന് മെസ്സേജ് അയച്ചു. ഇനി എന്നെ കാണാൻ വേണ്ടി വരരുത് എന്നും അച്ഛൻ അറിഞ്ഞാൽ
എന്റെ വീട്ടിൽ വലിയ പ്രശ്നംആകുമെന്നൊക്കെ . എന്നാൽ എന്റെ വാക്ക് വിഷ്ണുവേട്ടൻ അനുസരിക്കുമെന്ന്
ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

![anu sithara new happiness](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/04/anu-sithara-new-happiness.jpg?resize=696%2C392&ssl=1)

എന്നാൽ പിറ്റേന്ന് മുതൽ വിഷ്ണുവേട്ടൻ വരാതെയായി. അത് എനിക്ക് വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്.
കാരണം എന്റെ വാക്ക് മാനിക്കുന്നുണ്ടല്ലോ എന്ന് എനിക്ക് തോന്നി. അത് തന്നെയാണ് ഞാൻ വിഷ്ണുവേട്ടനെ
ഇഷ്ട്ടപ്പെടാനുള്ള പ്രധാന കാരണം. വിഷ്ണുവേട്ടനെ കാണുമ്പോൾ എന്റെ അനുജൻ ആണോ ബന്ധു ആണോ
എന്നൊക്ക പലരും ചോദിക്കാറുണ്ട്. എന്നേക്കാൾ അഞ്ച് വയസ്സിന് മൂത്തതാണ് വിഷ്ണുവേട്ടൻ.
എന്നാൽ അദ്ദേഹം ഇപ്പോഴും ചെറുപ്പം ആണ്. ആ ചെറുപ്പം തന്നെയാണ് എനിക്ക് വിഷ്ണുവേട്ടനോട്
അസൂയ ഉണ്ടാക്കുന്നത് എന്നുമാണ് അനു സിതാര പറയുന്നത്. വിഷ്ണുവുമൊത്തുള്ള ചിത്രങ്ങൾ പലപ്പോഴും
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തങ്ങളുടെ വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പ് ആയിരുന്നു.
എന്നാൽ ഞങ്ങൾ രണ്ടു പേരും ആ തീരുമാനത്തിൽ ഉറച്ച് തന്നെ നിന്നത് കൊണ്ടാണ് വിവാഹം നടന്നത്
എന്നും അനു പറഞ്ഞു.
