# വിഷ്ണുവേട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ എന്റെ ജീവിതം ഒതുങ്ങി പോയേനെ ….!!

- Link: https://ml.b4blaze.com/film-news/anusithara-love-story
- Published: 2020-04-25T11:39:44+05:30
- Author: Rahul

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക്
വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു 
സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌
2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ
അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.
ഒരിക്കല്‍ കൂടി അനുസിത്താര തന്റെ പ്രണയത്തെപ്പറ്റി മനസ്സ് തുറക്കുകയാണ്.

![anu sithara](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/anu-sithara.
jpg?resize=1080%2C1304&ssl=1)

ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്ബോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍
നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നില്‍ അദ്ദേഹം കാത്തിരിക്കുമായിരുന്നു.
ആ പ്രദേശത്തുള്ളവര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം പ്രത്യേകിച്ച്‌ അച്ഛനെ. എന്നാല്‍
വിഷ്ണുവേട്ടന്‍ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല.
പക്ഷേ ആളുകള്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. 
കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നില്‍ക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം
എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈല്‍ മേടിച്ച്‌ അദ്ദേഹത്തോട്
എന്റെ ഇഷ്ടക്കേട് അറിയിച്ചു.

⌊anu⌉⌊anu⌉എന്നെ കാത്ത് നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍
വലിയ പ്രശ്‌നമാകുമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ ആവശ്യം വിഷ്ണുവേട്ടന്‍ നിരാകരിക്കുമെന്നാണ്
കരുതിയത്. പക്ഷേ അടുത്ത ദിവസം മുതല്‍ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നില്‍
വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ
വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. വിഷ്ണുവേട്ടന്‍
ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു.
