# പ്രണയിക്കുന്ന ആളെ തന്നെ കല്യാണം കഴിക്കുമോ…? അനുശ്രീ പറയുന്നു

- Link: https://ml.b4blaze.com/film-news/anusree-about-love-2
- Published: 2023-01-11T19:28:24+05:30
- Author: Anu

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാളത്തിന്റെ ഹൃദയം കവര്‍ന്ന
താരമാണ് അനുശ്രീ. പിന്നീടങ്ങളോട്ട് അനുശ്രീ ഭാഗമായ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.
സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. കുറച്ച് നാളുകളായി താരം നേരിടുന്ന ചോദ്യമാണ്
വിവാഹത്തെ കുറിച്ച്. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നാണ് ആരാധകര്‍ ഒന്നടങ്കം
ചോദിക്കുന്നത്.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയിരിക്കുകയാണ്.
എവിടെ ചെന്നാലും എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യമാണ്. കുറച്ചു കഴിയുമ്പോള്‍
ഒറ്റപ്പെടും അതിനുമുമ്പ് വിവാഹം കഴിക്കണം എന്നൊക്കെയാണ് ചിലരുടെ ഉപദേശം.
  എന്നാല്‍
ഒറ്റപ്പെടുമെന്ന പേടി തനിക്കില്ലെന്നും താരം പറയുന്നു. കാരണം തനിക്ക് അത്രക്ക് സ്‌ട്രോങ്
ആയ സുഹൃത്തുക്കളുണ്ട് ചുറ്റിനും. അവര്‍ ആരെങ്കിലും അപ്പോഴും എനിക്കൊരു സഹായവുമായി എത്താതിരിക്കില്ലെന്നും
അനുശ്രീ പറയുന്നു. സൗഹൃദത്തിന് ഞാന്‍ അത്രയും പ്രാധാന്യം കൊടുക്കുന്നയാളാണെന്നും താരം
പറയുന്നു.

തന്റെ പ്രണയത്തിനെ കുറിച്ചും കാമുകനെ കുറിച്ചും അനുശ്രീ പറയുന്നുണ്ട്, കാമുകന്‍ എന്ന്
പറയുമ്പോള്‍, എന്റെ സൗഹൃദ വലയത്തിനുള്ളില്‍ ‘ഇന്നാ പിടിച്ചോ നിങ്ങളുടെ ചേട്ടന്‍, അളിയന്‍’
എന്ന് പറഞ്ഞ് പരിചയപ്പെടുത്താന്‍ പറ്റുന്ന ആളാവണം. മാത്രമല്ല അദ്ദേഹത്തോടുള്ള ബഹുമാനവും
ഉണ്ടായിരിക്കണം. അങ്ങനെയാവണം പ്രണയം എന്നും താരം പറയുന്നു.
  പ്രണയത്തെ കുറിച്ച് ഇത്തരം
കണ്‍സെപ്റ്റുകള്‍ ഉണ്ടായിരുന്നിട്ടും നല്ല അന്തസ്സ് ആയി ബ്രേക്കപ്പ് കിട്ടിയ ആളാണ് 
താന്‍. അന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴും എനിക്ക് ആശ്വാസമായത് സുഹൃത്തുക്കളാണെന്നും
താരം പറയുന്നു. ⌊Anusree3435⌉ എന്നാല്‍ പ്രണയിക്കുന്ന ആളെ തന്നെ കല്യാണം കഴിക്കുമോ 
എന്ന് ചോദിച്ചാല്‍ തനിക്ക് പേടിയുണ്ടെന്നും താരം പറയുന്നു. എനിക്ക് ഇങ്ങനെ തന്നെ ബന്ധത്തില്‍
മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് ആലോചിച്ചായിരിയ്ക്കും ടെന്‍ഷന്‍ എന്നും നടി പറഞ്ഞു.
അതെന്താ അങ്ങിനെ, ഇതെന്താ ഇങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങളൊന്നും തനിക്ക് സഹിക്കാന്‍
പറ്റില്ലെന്നും അനുശ്രീ പറയുന്നു. മാത്രമല്ല താനിപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും
താരം പറയുന്നു.
