# അടുത്ത ജന്മത്തിൽ എനിക്ക് ആ താരത്തിന്റെ ഭാര്യ ആകണം

- Link: https://ml.b4blaze.com/film-news/anusree-about-surya
- Published: 2021-09-25T11:02:46+05:30
- Author: Rahul

ലാൽ ജോസിന്റെ സംവിധാനമികവിൽ 2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ 
കൂടി മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അനുശ്രീ.ഫഹദ് ഫാസില്‍, സംവൃത സുനില്‍,
ഗൗതമി അനുശ്രീ നായര്‍ എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ്
ലഭിച്ചത്, ആ ചിത്രത്തിൽ തനി നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ വളരെ വേഗത്തിലായിരുന്നു
ആരാധകരുടെ ഹൃദയം കീഴടക്കിയത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.
ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്
അനുശ്രീ ചെയ്തത്.

![anusree1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/anusree1.
jpg?resize=810%2C1080&ssl=1)

anusree1

ഇപ്പോൾ അനുശ്രീ പറഞ്ഞ തന്റെ ഒരു ആഗ്രഹമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, അനുശ്രീയ്ക്ക്
വളരെ പ്രിയപ്പെട്ട താരമാണ് നടൻ സൂര്യ, സൂര്യ ജ്യോതിക ജോഡികൾ തനിക്ക് വളരെ ഇഷ്ടമാണെന്ന്
അനുശ്രീ പലതവണ പറഞ്ഞിട്ടുണ്ട്, അടുത്ത ജന്മത്തിൽ തനിക്ക് ജ്യോതിക  എന്നാണ് അനുശീ പറയുന്നത്,
ജ്യോതികയായി ജനിച്ചാൽ മാത്രം പോരാ, സൂര്യ തന്നെ ജ്യോതികയെ വിവാഹം കഴിക്കണം എന്നും അനുശ്രീ
പറയുന്നു. താന്‍ ജ്യോതിക ആയതിനു ശേഷം സൂര്യ വേറെ പോയി വിവാഹം കഴിച്ചത് കൊണ്ട് കാര്യം
ഇല്ലന്നും അനുശ്രീ വ്യക്തമാക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/anusree-1.jpg?resize
=894%2C700&ssl=1)

അടുത്തിടെ അനുശ്രീ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു, വിവാഹത്തെ പറ്റി
അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല, എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും
കുറച്ച് നാള്‍ കൂടി ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹമെന്നും അനുശ്രീ വ്യക്തമാക്കുന്നു.വിവാഹം
എന്നത് ഏറ്റവും വലിയ ഒരു ഉത്തരവാദിത്വമാണ്.വിവാഹ കഴിഞ്ഞ് ഭർത്താവുണ്ട്. ദാമ്പത്യജീവിതത്തതിനെ
അത്ര എളുപ്പമായിട്ട് കാണുന്ന ഒരാളല്ല താനെന്നും താരം പറയുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ
അതൊരു ഒരു പ്രണയ വിവാഹമായിരിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അറേഞ്ച്ഡ് മ്യാരേജ്
ജീവിതത്തിൽ പ്രാവർത്തികമാകാൻ ഒട്ടും താല്‍പര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന 
ആളായിരിക്കണം. നമ്മുടെ പ്രൊഫഷന്‍ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം. നമ്മളെ 
ബഹുമാനിക്കുന്ന ഒരാളായിരിക്കണമെന്ന് അനുശ്രീ വളരെ വ്യക്തമായി തന്നെ പറയുന്നു.
