# ഫേയ്‌സ്ബുക്ക് നിര്‍ത്തി പോകാന്‍ തോന്നും!!! നെഗറ്റീവ് മാത്രം പറയുന്നവരാണ്- അനുശ്രീ

- Link: https://ml.b4blaze.com/film-news/anusree-against-social-media-negative-comments
- Published: 2023-03-22T20:46:08+05:30
- Author: Anu

മലയാളത്തിന്റെ പ്രിയനടിയാണ് അനുശ്രീ. സ്വാഭാവിക അഭിനയം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ
താരമാണ് അനുശ്രീ. നാടന്‍ വേഷങ്ങളിലൂടെ തിളങ്ങിയ അനുശ്രീയുടെ ഗംഭീര മേക്കോവര്‍ ആയിരുന്നു
ഇതിഹാസയില്‍ കണ്ടത്. താരങ്ങള്‍ക്ക് പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് വിമര്‍ശനങ്ങള്‍.
പല തരത്തില്‍ മോശമായി കമന്റുകളും പലപ്പോഴും നേരിടാറുണ്ട്.

ഇപ്പോഴിതാ തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ആരാധകനെ കുറിച്ചാണ് അനുശ്രീ പങ്കുവയ്ക്കുന്നത്.
വെറൈറ്റി മീഡിയയ്ക്ക് അനുശ്രീ നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ഇപ്പോഴിതാ തനിക്ക് 
വന്ന മോശം കമന്റ് കാരണം ഫേയ്‌സ്ബുക്ക് ഉപയോഗിക്കാനേ കഴിയുന്നില്ലെന്ന് താരം പറയുന്നു.
പലപ്പോഴും ഫേയ്‌സ്ബുക്ക് നിര്‍ത്തി പോകാന്‍ തോന്നാറുണ്ട്. എന്ത് പറഞ്ഞാലും പോസിറ്റീവായി
എടുക്കാത്ത കുറേ ആളുകളാണ് അവിടെ. എന്തിട്ടാലും നെഗറ്റീവ് മാത്രം കാണുന്നവരാണ് എന്നും
അനുശ്രീ ആരോപിക്കുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറച്ചുകൂടെ നല്ല പ്രതികരണങ്ങളാണ്
ലഭിക്കാറുള്ളത്.
  അടുത്തിടെ ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്‌സ് ഇടാമെന്ന്
പറഞ്ഞ തമാശയ്ക്ക് ലഭിച്ചത് മോശം പ്രതികരണമാണ്. സഹോദരന്‍ ഷര്‍ട്ടിട്ടില്ലെങ്കില്‍ അനുശ്രീ
അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെയായിരുന്നു കമന്റുകള്‍. രാവിലെ പത്രം വായിക്കുന്ന പോലെ
ഫേസ്ബുക്കില്‍ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.
ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂയെന്നും അനുശ്രീ ചോദിക്കുന്നു.  ശല്ല്യമായ
ഒരു ആരാധകനെ കുറിച്ചും അനുശ്രീ പറയുന്നുണ്ട്. ഫോണില്‍ വിളിക്കുമായിരുന്നു. അയാള്‍ക്ക്
എങ്ങനെ എന്റെ നമ്പര്‍ കിട്ടിയതെന്ന് അറിയില്ല. അയാളുടെ 15 നമ്പറുകള്‍ താന്‍ ബ്ലോക്കു
ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫെയ്ക്ക്
ഐഡികള്‍ ഉണ്ടാക്കിയിരുന്നു. സ്ഥിരം ഗുഡ് മോണിംഗ് മെസേജുകള്‍ ചെയ്യും. മോശമായി ഒന്നും
പറഞ്ഞിട്ടില്ല. ആ ആളോട് മാത്രമാണ് തനിക്ക് ദേഷ്യം തോന്നിയിട്ടുള്ളതെന്നും താരം പറയുന്നു.
അതല്ലാതെ മറ്റൊരു ആരാധക മെസേജുകളും ശല്ല്യമായിട്ടില്ലെന്നും താരം വ്യക്തമാക്കി.അതേസമയം,
വിവാഹം കഴിക്കാന്‍ ആഗ്രഹം പറഞ്ഞ് വന്നവരുണ്ട്. പക്ഷെ അതൊന്നും ഒരിക്കും തനിക്ക് ശല്യമായി
തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു.

അനുശ്രീയുടെ പുതിയ ചിത്രം കള്ളനും ഭഗവതിയുമാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബംഗാളി താരം
മോക്ഷ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.
