# ട്രെന്‍ഡിനോടൊപ്പം അനുശ്രീയും..!! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/anusree-new-video-kacha-badam
- Published: 2022-02-03T13:19:14+05:30
- Author: Rahul

ലാല്‍ ജോസ് എന്ന പ്രിയപ്പെട്ട സംവിധായകന്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ 
പരിചയപ്പെടുത്തിയ നടിയാണ് അനുശ്രീ. അദ്ദേഹത്തിന്റെ സെലക്ഷന്‍ എങ്ങനെ മോശമാകും..അങ്ങനെ
സിനിമ എന്ന കലയോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്മേല്‍ ഈ മേഖലയില്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കി
നില്‍ക്കുന്ന താരമാണ് അനുശ്രീ. ഒരുപാട് മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ അനുശ്രീ
പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/anusree-300x169.
jpg?resize=911%2C513&ssl=1)

സിനിമാ മേഖലയിലെ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനുശ്രീ. തന്റെയും
കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും എല്ലാ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍
മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. അനുശ്രീ പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോകളും
വീഡിയോകളും വളരെ സ്‌നേഹത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രമില്‍
ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന കച്ചാ ബദാം എന്ന പാട്ടിന് അനുശ്രീ ചുവട് വച്ചിരിക്കുകയാണ്.

[https://www.instagram.com/reel/CZeUidIqNUn/?utm_source=ig_web_copy_link](https://www.instagram.com/reel/CZeUidIqNUn/?utm_source=ig_web_copy_link)

ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെ പുഷ്പയിലെ ഹിറ്റ്
ഗാനമായ ‘സാമി’യ്ക്ക് അനുശ്രീ ചുവടുവെച്ചിരുന്നു. അതിനും പ്രേക്ഷകരുടെ ഇടയില്‍ നിന്ന്
വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബദാം കഴിക്കൂ.. ആരോഗ്യത്തോടെ ഇരിക്കൂ…സന്തോഷത്തോടെ നൃത്തം
ചെയ്ത് ട്രെന്‍ഡിനൊപ്പം നീങ്ങൂ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/anusree-300x169.
jpg?resize=909%2C512&ssl=1)

എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീ ഈ നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ്
വീഡിയോയ്ക്ക് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ്
അനുശ്രീ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് മുതല്‍ ഇങ്ങോട്ട് പ്രേക്ഷകര്‍ക്ക്
പ്രിയങ്കരിയായ നടിയായി അനുശ്രീ മാറുകയായിരുന്നു.

 
