# അടുത്ത ജന്മത്തില്‍ എങ്കിലും എനിക്ക് അയാളുടെ ഭാര്യയാവണം!!  അനുശ്രീയുടെ ആഗ്രഹം ഇതായിരുന്നു!

- Link: https://ml.b4blaze.com/film-news/anusree-reveals-her-love
- Published: 2022-01-17T11:21:32+05:30
- Author: Rahul

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ് അഭിനയ മേഖലയിലേക്ക് കൈപിടിച്ച്
ഉയര്‍ത്തിക്കൊണ്ടു വന്ന നടിയാണ് അനുശ്രീ. സ്വന്തം വീട്ടിലെ കുട്ടി എന്നൊരു പരിഗണനയും
സ്‌നേഹവും അന്നേ അനുശ്രീ ആരാധകരുടെ ഇടയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ആദ്യ സിനിമ
തന്നെ ഒരു തനി നാടന്‍ പെണ്‍കുട്ടിയുടെ ശൈലിയില്‍ ആയത് കൊണ്ട് തന്നെ പിന്നീട് വന്ന സിനിമകളിലും
താരത്തിന് അത്തരത്തിലുള്ള വേഷങ്ങളാണ് കിട്ടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/75554396-300x225.
jpg?resize=951%2C713&ssl=1)

എന്നാല്‍ ഇതിഹാസ എന്ന സിനിമയില്‍ വ്യത്യസ്തമായൊരു വേഷത്തില്‍ തന്നെയാണ് അനുശ്രീ എത്തിയത്.
നാടന്‍ പെണ്‍കുട്ടിയില്‍ നിന്ന് അനുശ്രീ കുറച്ച് മോഡേണ്‍ രീതിയിലുള്ള വസ്ത്ര ധാരണങ്ങള്‍
ചെയ്ത് തുടങ്ങിയപ്പോള്‍ പലരുടേയും വിമര്‍ശനങ്ങളും അനുശ്രീ ഏറ്റുവാങ്ങിയിട്ടുണ്ട്. സോഷ്യല്‍
മീഡിയയില്‍ ഏറെ സജീവമായ അനുശ്രീ നടത്തുന്ന ഫോട്ടോ ഷൂട്ടുകള്‍ എല്ലാം വലിയ രീതിയില്‍
തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും താരം അതുവഴി ആരാധകരെ അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ തന്റെ ഉള്ളില്‍ ഉള്ള ഒരു പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് അനുശ്രീയുടെ
ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

![anusree1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/anusree1-
1-225x300.jpg?resize=906%2C1208&ssl=1)

അടുത്ത ജന്മത്തില്‍ എങ്കിലും തനിക്ക് അദ്ദേഹത്തിന്റെ ഭാര്യയാകണം എന്നാണ് അനുശ്രീ പറയുന്നത്.
അദ്ദേഹം തനിക്ക് പ്രിയപ്പെട്ട താരമാണെന്നും അനുശ്രീ പറയുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍
സൂര്യയെ കുറിച്ചാണ് അനുശ്രീ പറഞ്ഞത്. തന്റെ ഏറ്റവും പ്രിയപ്പെട്ട താരം തമിഴ് നടന്‍ 
സൂര്യ ആണെന്നും സൂര്യയോട് തനിക്ക് പ്രണയം ആയിരുന്നു എന്നുമാണ് അനുശ്രീയുടെ വെളിപ്പെടുത്തല്‍.
അടുത്ത ജന്മത്തില്‍ തനിക്ക് ജ്യോതികയായി ജനിക്കണം എന്നും താരം പറയുന്നു.
