# ഏട്ടത്തിയമ്മേ.. കണ്ണ് പെട്ടെക്കല്ലെ!! അണ്ണനെ ചേര്‍ത്തു നിര്‍ത്തി അനുശ്രീ

- Link: https://ml.b4blaze.com/film-news/anusree-shared-photos-with-her-brother-on-instagram
- Published: 2022-11-13T13:46:28+05:30
- Author: Sreekumar

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ
താരം തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച് ആരാധകര്‍ക്ക് മുന്നില്‍
എത്താറുണ്ട്. അതുകൊണ്ട് താരത്തിന്റെ കുടുംബാംഗങ്ങളേയും പ്രേക്ഷകര്‍ക്ക് വളരെ പരിചിതമാണ്.
ഇപ്പോഴിതാ തന്റെ ചേട്ടനെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് അനുശ്രീ പങ്കുവെച്ച ഫോട്ടോകളാണ്
ശ്രദ്ധ നേടുന്നത്. അനൂപ് മുരളി എന്നാണ് അനുശ്രീയുടെ ചേട്ടന്റെ പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/anusree-with-bro.
jpg?resize=574%2C579&ssl=1)

സഹോദരന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാം ഫോട്ടോയും പ്രിയപ്പെട്ട അണ്ണനെ കുറിച്ചുള്ള
ഹൃദ്യമായ കുറിപ്പുമായി അനുശ്രീ എത്താറുണ്ട്. ഇപ്പോഴിതാ എന്നും ചേര്‍ത്ത് പിടിക്കാന്‍
അണ്ണന്‍ എന്നും തന്റെ കൂടെ ഉണ്ടാകട്ടെ എന്ന് പറഞ്ഞ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്
അനുശ്രീ. എന്റെ അണ്ണന്‍……എന്നും എപ്പഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ….എന്റെ ഏറ്റവും
വലിയ കൂട്ടായി…എന്റെ ഏറ്റവും വലിയ താങ്ങായി…എന്തും പറയാനുള്ള എന്റെ അണ്ണനായി.. കരയാന്‍
ആയാലും..ചിരിക്കാന്‍ ആയാലും..എന്നും എപ്പഴുംചേര്‍ത്ത് പിടിക്കാനായി…എപ്പഴും…എന്നും…
ഇങ്ങനെ ഇങ്ങനെ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/anu-120.jpg?resize
=541%2C562&ssl=1)

എന്നാണ് നടി ചേട്ടനെ കുറിച്ച് കുറിക്കുന്നത്… ഏടത്തിയമ്മയോട് കണ്ണ് പെട്ടേക്കല്ലേ എന്നും
അനുശ്രീ പറയുന്നു. അതേസമയം, ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ
നടി അനുശ്രീയുടെ യാത്ര ട്വല്‍ത്ത് മാന്‍ എന്ന സിനിമ വരെ എത്തിനില്‍ക്കുകയാണ്. താരം 
എന്ന സിനിമയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. സിനിമ പോസ്റ്റ് പ്രെഡക്ഷന്‍
സ്റ്റേജിലാണ് ഇപ്പോള്‍ ഉള്ളത്്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ട്വല്‍ത്ത് മാന്‍ എന്ന
ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ തന്നെ ആയിരുന്നു അനുശ്രീ എത്തിയിരുന്നത്. ഒരു നടി
എന്നതിലുപരി മോഡലിംഗ് രംഗത്തും തിളങ്ങുന്ന താരമാണ് അനുശ്രീ.

>  
> View this post on Instagram
>  
> [A post shared by Anusree (@anusree_luv)](https://www.instagram.com/p/Ck3KmOijvr8/?utm_source=ig_embed&utm_campaign=loading)
