# എസ്.ഐ വേഷത്തിൽ തീപ്പൊരിയായി അനുശ്രീ; പോലീസ് ത്രില്ലർ ചിത്രം ‘പുൽപ്പള്ളി എക്സ്പ്രസ്സി’ന്റെ ചിത്രീകരണം പൂർത്തിയായി!

- Link: https://ml.b4blaze.com/film-news/anusree-shines-as-an-intense-sub-inspector-filming-for-the-police-thriller-pulpally-express-has-wrapped-up
- Published: 2026-11-15T11:19:33+05:30
- Author: Soorya S

പ്രേക്ഷകപ്രശംസ നേടിയ ‘കാക്കിപ്പട’യ്ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ
പോലീസ് ത്രില്ലർ ചിത്രമായ ‘പുൽപ്പള്ളി എക്സ്പ്രസ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. സോണി
മങ്കിടി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശക്തമായൊരു സബ് ഇൻസ്പെക്ടറുടെ (എസ്.ഐ) വേഷത്തിലാണ്
നടി അനുശ്രീ വേഷമിടുന്നത്. മോഹൻലാൽ ചിത്രമായ ‘ഒപ്പ’ത്തിന് ശേഷം അനുശ്രീ വീണ്ടും പോലീസ്
വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി 25 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്
പൂർത്തിയാക്കിയത്. വിഷ്ണു അഗസ്ത്യ, ഇർഷാദ്, അലൻസിയർ, ജാഫർ ഇടുക്കി തുടങ്ങി വലിയൊരു 
താരനിര അണിനിരക്കുന്ന ചിത്രത്തിന് രജീഷ് രാമൻ ഛായാഗ്രഹണവും വിവേക് കൃഷ്ണ സംഗീതവും നിർവ്വഹിക്കുന്നു.
ആക്ഷനും ത്രില്ലിംഗ് രംഗങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലെ
അടുത്ത വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.