# അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി! മമ്മൂട്ടിയുടേയും,മോഹൻലാലിന്റേയും ഊഴം കഴിഞ്ഞോന്ന് ആരാധകർ 

- Link: https://ml.b4blaze.com/film-news/anvar-rasheed-in-new-movie-acting-suresh-gopi
- Published: 2023-09-19T12:41:09+05:30
- Author: B4blaze News Desk

മലയാള സിനിമയിലെ അഭിനയ വിസ്മയങ്ങളായ മോഹൻലാലിനെയും, മമ്മൂട്ടിയെയും നിരവധി ഹിറ്റ് ചിത്രങ്ങൾ
ചെയ്യ്ത സംവിധായകൻ ആണ് അൻവർ റഷീദ്, ഇപ്പോൾ സംവിധായകന്റെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയാണ്
നായകനായി എത്തുന്നത്, ചിത്രം നിർമിക്കുന്നത് ആർ ഡി എക്സ് നിർമാതാവ് സോഫിയ പോൾ. നിർമാതാവിന്റെ
പത്താമത്തെ പ്രൊജക്റ്റ് ആണിത്. മമ്മൂട്ടി ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിലൂടെ 
സംവിധാന രംഗത്തേക്കു കടന്നു വന്ന സംവിധയകാൻ ആയിരുന്നു അൻവർ റഷീദ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mammootty2-2.jpg?
resize=938%2C618&ssl=1)

അൻവറിന്റെ ആദ്യ സിനിമ ആണെങ്കിൽ പോലും രാജമാണിക്യം വലിയ ഹിറ്റോട് വിജയിച്ചിരുന്നു, പ്രേക്ഷകർ
ഇതുവരെയും കാണാത്ത ഒരു ലുക്കിലാണ് ഈ ചിത്രത്തിൽ മമ്മൂട്ടി കാണപ്പെട്ടത്, അതിനു ശേഷം
സംവിധയകന്റെ അടുത്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/chotta1.jpg?resize
=1018%2C588&ssl=1)

അതും ബോക്സ്ഓഫീസിൽ വൻഹിറ്റ്‌ ആയിരുന്നു നേടിയത്, അതുകൊണ്ടു തന്നെ അൻവർ റഷീദ് സൂപ്പർ
സംവിധായകൻ എന്ന പേരും പ്രേക്ഷകർ കൊടുത്തു, പിന്നീട് അൻവർ സംവിധാനം ചെയ്യ്ത ചിത്രങ്ങൾ
എല്ലാം തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങൾ തന്നെ ആയിരുന്നു. ഇപ്പോൾ അൻവറിന്റെ അടുത്ത ചിത്രത്തിൽ
നടൻ സുരേഷ് ഗോപി എത്തുകയാണ്. എന്നാൽ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നാലെ
അറിയിക്കുമെന്നുമാണ് റിപോർട്ടുകൾ പറയുന്നത്, അൻവറിന്റെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപി
എന്നറിഞ്ഞതോടെ ആരാധകർ ചോദിക്കുന്നത് മോഹൻലാൽ,മമ്മൂട്ടി ഊഴം കഴിഞ്ഞോ എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sureshgopi1.jpg?
resize=893%2C618&ssl=1)

 
