# ടോവിനോ തോമസ് നടത്തുന്ന കുറ്റാന്വേഷണത്തിന്റെ ഭാഗമാകാം! നിങ്ങള്‍ക്കും അവസരം!

- Link: https://ml.b4blaze.com/film-news/anweshippin-kandethum-movie-casting-call
- Published: 2022-10-03T10:54:43+05:30
- Author: Sreekumar

ടോവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ ഭാഗമാകാന്‍ അവസരം. ടൊവിനോ തോമസിനെ
നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാകോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’
എന്ന ചിത്രത്തിലേയ്ക്കാണ് അഭിനേതാക്കളെ തേടുന്നത്.. ഇത് സംബന്ധിച്ച് വിശദവിവരങ്ങള്‍
അടങ്ങുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചു.
പ്രിയ മലയാളികളെ പ്രത്യേകിച്ച്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/tovino.jpg?resize
=1200%2C628&ssl=1)

കോട്ടയം, ഇടുക്കി നിവാസികളെ , തൊണ്ണൂറുകളില്‍ കേരളക്കരയാകെ കോളിളക്കം സൃഷ്ടിച്ച മലയാളി
മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച രണ്ട് സുപ്രധാന കേസുകളിന്‍മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍
ചെയ്ത് ശ്രീ ടോവിനോ തോമസ് നടത്തുന്ന കുറ്റന്വേഷണവുമായി ബന്ധപ്പെടാന്‍ താല്‍പര്യം ഉള്ളവര്‍
എന്ന് കാണിച്ച്.. വിവിധ പ്രായപരിധിയിലുള്ളവരെയാണ് അഭിനേതാക്കളായി തേടുന്നത്. പ്രതികള്‍-
കൂട്ടുപ്രതികള്‍, സാക്ഷികള്‍, മേലുദ്യോഗസ്ഥള്‍, സംശയാസ്പദ മുഖങ്ങള്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/21.jpg?resize=512%
2C640&ssl=1)

കാമുകന്മാര്‍, മഹിളകള്‍, കുട്ടികള്‍ തുടങ്ങി ഇരുപതിനും അമ്പത്തി അഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ളതാണ്
കാസ്റ്റിംഗ് കാള്‍. ചായപ്പീടിക ചര്‍ച്ചകളില്‍ അഭിനേതാക്കളാകാന്‍ പ്രായപരിധിയില്ലെന്നും
പോസ്റ്ററില്‍ പറയുന്നു. അന്വേഷണത്തില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള പതിനേഴിനും ഇരുപതിനും
ഇടയില്‍ പ്രായം ഉള്ള യുവതിയേയും യുവാവിനേയും സിനിമയിലേക്ക് ആവശ്യമുണ്ട്. ഡിസംബറില്‍
ചിത്രീകരണം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/280016505_367148745380519_6688756813587628531_n.
jpg?resize=1152%2C1440&ssl=1)

എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന
ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയാണ്. തിയേറ്റര്‍
ഓഫ് ഡ്രീംസ് ആണ്് ‘അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഈ പുതിയ സിനിമയുടെ നിര്‍മ്മാതാക്കള്‍.
ജിനു വി എബ്രഹാമിന്റെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/anweshippin-kandethum-
2.jpg?resize=1280%2C567&ssl=1)

തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക, ഗിരീഷ് ഗംഗാധരന്‍ ആയിരിക്കും.
സന്തോഷ് നാരായണന്‍ ആണ് സംഗീതം ഒരുക്കുന്നത്. തമിഴ് സംഗീത സംവിധായകനായ അദ്ദേഹം സംഗീതം
നിര്‍വഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്.
