# നായികമാരായാല്‍ മെലിഞ്ഞിരിക്കണോ..? ചിലപ്പോള്‍ പുറത്ത് പറയാന്‍ പറ്റാത്ത കാരണമായിരിക്കാം! അപര്‍ണ ബാലമുരളി

- Link: https://ml.b4blaze.com/film-news/aparna-balamurali-about-body-shaming
- Published: 2022-10-01T19:22:13+05:30
- Author: Sreekumar

താന്‍ നേരിടുന്ന ബോഡിഷെയ്മിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അപര്‍ണ ബാലമുരളി. തടിച്ചു
എന്ന കമന്റുകള്‍ ഇപ്പോള്‍ ഞാന്‍ ധാരാളമായി കേള്‍ക്കുന്നുണ്ട് എന്നാണ് താരം പ്രമുഖ ചാനല്‍
അഭിമുഖത്തില്‍ വെച്ച് വെളിപ്പെടുത്തിയത്. ചിലര്‍ തന്നോട് തടിച്ചതിനെ കുറിച്ച് ചോദിക്കുന്നു…
വണ്ണം വച്ചതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നേരിടുന്ന വ്യക്തിയാണ് ഞാന്‍ എന്ന് താരം അഭിമുഖത്തില്‍
വെച്ച് പറഞ്ഞു. നായികമാരായാല്‍ മെലിഞ്ഞിരിക്കണം എന്നാണ് ചിലരുടെ ധാരണ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/aparna-balamurali-
1.jpg?resize=1280%2C720&ssl=1)

അതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചോദിക്കുന്നത് എന്നും അപര്‍ണ പറഞ്ഞു. ബോഡിഷെയ്മിംഗിനെയും 
വിമര്‍ശന കമന്റുകളേയും അതിന്റെ വഴിക്ക് വിടുക എന്നതാണ് തന്റെ പോളിസി എന്ന് താരം വ്യക്തമാക്കുന്നു..
അതേസമയം, പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടാവാം ശരീര പ്രകൃതത്തില്‍ മാറ്റം സംഭവിക്കുന്നത്.
ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നം ആവാം.. ചിലര്‍ക്ക് വണ്ണം നിയന്ത്രിക്കാന്‍ സാധിക്കാത്ത്
ആവാം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/aparna-new-3.jpg?
resize=396%2C611&ssl=1)

അങ്ങനെ പല കാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട്.. അതൊന്നും എല്ലാവര്‍ക്കും തുറന്ന് പറയാനും
ഇഷ്ടമുണ്ടായിരിക്കില്ല.. എന്നാണ് അപര്‍ണ ബാലമുരളി പറയുന്നത്. തന്നെ സംബന്ധിച്ചടത്തോളം
ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം എന്നും അപര്‍ണ പറഞ്ഞു. മലയാളത്തിന് പുറമെ ഇതരഭാഷാ
ചിത്രങ്ങളിലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/aparna-2.jpg?resize
=850%2C1063&ssl=1)

തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് അപര്‍ണ ബാലമുരളി. ഇനി ഉത്തരം, മിണ്ടിയും പറഞ്ഞും,
കാപ്പ എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമകള്‍.
