# സിനിമയില്‍ എനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം! മനസ്സ് തുറന്ന് അപര്‍ണ ബാലമുരളി

- Link: https://ml.b4blaze.com/film-news/aparna-balamurali-about-film-choosing
- Published: 2022-09-06T13:13:28+05:30
- Author: B4blaze News Desk

സിനിമാ മേഖലയില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടിയും
ദേശീയ അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളി. ഒരു സിനിമ തിരഞ്ഞെടുക്കാന്‍ അപര്‍ണ ശ്രദ്ധിക്കുന്ന
ഘടകങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഏഷ്യാവില്ലെയ്ക്ക് അപര്‍ണ ബാലമുരളി നല്‍കിയ അഭിമുഖത്തില്‍
പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഥ മുഴുവന്‍ പറയാതെ തന്റെ ക്യാരക്ടര്‍ പ്രാധാന്യമുള്ളതാണെന്ന്
ആളുകള്‍ പറയുമ്പോള്‍ താന്‍ അത് വിശ്വസിച്ച് പോയിരുന്നു.. ഇതേ കുറിച്ചാണ് നടി തുറന്ന്
പറഞ്ഞിരിക്കുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/aparna-balamurali-
1.jpg?resize=1280%2C720&ssl=1)

അപര്‍ണയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ഞാന്‍ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്റെ
കഥാപാത്രത്തിന് ആ സിനിമയില്‍ എത്രത്തോളും പ്രാധാന്യം ഉണ്ടെന്നാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
സിനിമയില്‍ എനിക്ക് ഏറ്റവും പറ്റിയിരിക്കുന്ന അബദ്ധം, മുഴുവന്‍ സ്‌ക്രിപ്റ്റ് അറിയാതെ
എന്നോട് ക്യാരക്ടര്‍ വലുതാണെന്ന് ചിലര്‍ പറഞ്ഞ് പോകും.. പിന്നെ.. സിനിമ നോക്കുമ്പോള്‍
ഞാന്‍ എവിടെയാണെന്ന് ഞാന്‍ തന്നെ തപ്പേണ്ട അവസ്ഥ വന്നിട്ടുണ്ട്.. എന്നാണ് അപര്‍ണ ചില
സിനിമകള്‍ തിരഞ്ഞെടുത്തതിനെ കുറിച്ച് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/aparna-121.jpg?resize
=533%2C612&ssl=1)

അത് എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യമാണ്.. അതുകൊണ്ട് ഇപ്പോള്‍ കൃത്യമായി സ്‌ക്രിപ്റ്റ്
വായിക്കും… ആ സിനിമ മുഴുവന്‍ നോക്കിയിട്ട്.. നമ്മുടെ കഥാപാത്രത്തിന് ഈ സിനിമയില്‍ എത്രത്തോളം
പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കും.. ഈ സിനിമ കണ്ട് കഴിഞ്ഞാലും ആള്‍ക്കാര്‍ ആ കഥാപാത്രത്തേയും
എന്നേയും ഓര്‍ക്കുമോ എന്ന് ചിന്തിക്കും.. പിന്നെ സംവിധായകനെ കുറിച്ചും ശ്രദ്ധിക്കാറുണ്ട്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/aparna-new-2.jpg?
resize=500%2C614&ssl=1)

എന്നും അപര്‍ണ ബാലരമുരളി പറയുന്നു. അതേസമയം, ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ 
ഇപ്പോള്‍ കൂടുതല്‍ സിനിമകളുമായി തിരക്കിലാണ്. സുന്ദരി ഗാര്‍ഡന്‍സ് ആണ് താരത്തിന്റേതായി
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
