# മഞ്ഞയില്‍ കുളിച്ച് ഹല്‍ദി ആഘോഷിച്ച് അപര്‍ണ ദാസ്!!

- Link: https://ml.b4blaze.com/film-news/aparna-das-haldi-celebration-viral
- Published: 2024-04-23T17:38:50+05:30
- Author: Anu

മലയാള സിനിമാ ലോകം ഒരു താരവിവാഹത്തിന് കാത്തിരിക്കുകയാണ്. നടി അപര്‍ണ ദാസിന്റെയും നടന്‍
ദീപക് പറമ്പോലിന്റെയും വിവാഹം. അടുത്തിടെയാണ് താരങ്ങള്‍ വിവാഹിതരാകുന്നെന്ന സന്തോഷം
അറിയച്ചത്. നാളെയാണ് ഇരുവരുടെയും വിവാഹം. ഹല്‍ദി ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്
അപര്‍ണ. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താരത്തിന്റെ ഹല്‍ദിയുടെ
ചിത്രങ്ങള്‍ സോഷ്യലിടം ഏറ്റെടുത്തിരിക്കുകയാണ്.
  ഏപ്രില്‍ 24നാണ് വടക്കാഞ്ചേരിയില്‍
വച്ചാണ് താരവിവാഹം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് അപര്‍ണയും ദീപകും വിവാഹിതരാകുന്നത്.
ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലേക്ക് എത്തുന്നത്. വിനീത് ശ്രീനിവാസന്റെ
മനോഹരം എന്ന ചിത്രത്തില്‍ നായികയായി ശ്രദ്ധേയായി. വിജയ് ചിത്രം ബീസ്റ്റ്, പ്രിയന്‍ 
ഓട്ടത്തിലാണ്, തമിഴ് ചിത്രം ദാദ എന്നിവയില്‍ സുപ്രധാന വേഷങ്ങളിലെത്തി. റിലീസിനൊരുങ്ങുന്ന
സീക്രട്ട് ഹോം, സീക്രട്ട് എന്നിവയാണ് അപര്‍ണയുടെ പുതിയ ചിത്രങ്ങള്‍.  വിനീത് ശ്രീനിവാസന്‍
സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമ രംഗത്തേക്ക്
എത്തിയത്. തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു ഒപ്പ്, ഒറ്റമുറി
വെളിച്ചം, ബി ടെക്, മനോഹരം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.
അടുത്തിടെ തരംഗമായ മഞ്ഞുമ്മല്‍ ബോയ്സിലും തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന വര്‍ഷങ്ങള്‍ക്ക്
ശേഷത്തിലും ദീപ് ശ്രദ്ധേയമായ വേഷത്തിലുണ്ട്.
