# വീട്ടിലേക്ക് ഒരാൾ കൂടി എത്തുന്നു, വിശേഷം പങ്കുവെച്ച് അപ്പനി ശരത്ത്!

- Link: https://ml.b4blaze.com/film-news/appani-sarath-new-movie-2
- Published: 2021-01-06T09:40:45+05:30
- Author: Sreekumar

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്
ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ
ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാർ പ്രേക്ഷകരുടെ
ഇടയിൽ അറിയപ്പെട്ടു തുടങ്ങി. അങ്കമാലി ഡയറീസില്‍ നിന്ന് പുറപ്പെട്ട അപ്പാനി ശരതിന്റെ
സിനിമാവണ്ടി മലയാളം കടന്ന് കുതിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 12 ചിത്രങ്ങള്‍.
അപ്പാനിയെ തമിഴകവും സ്വീകരിച്ചു കഴിഞ്ഞു, LE24 ഫിലംസിന്റെ ബാനറിൽ A.R മുരുഗദാസിന്റെ
ശിഷ്യൻ അഭിൻ ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ത്രില്ലർ ചിത്രത്തിൽ വില്ലനായാണ്
അപ്പാനി ശരത്‌ എത്തിയത്. സിനിമയിലെ തുടക്ക കാലത്ത് തന്നെ  മണി രത്‌നത്തെ പോലുള്ള സംവിധായകനുമായി
ജോലി ചെയ്യുവാൻ ശരത്തിനു കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം.
രണ്ടാമതും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് അപ്പനി ശരത്ത് ഇപ്പോൾ. ഭാര്യയുടെ
മെറ്റേർണിട്ടി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അപ്പനി ശരത്ത് തങ്ങളുടെ 
വിശേഷം ആരാധകരുമായി പങ്കുവെച്ചത്. രേഷ്മയാണ് ശരത്തിന്റെ ഭാര്യ. അവന്തികയാണ് ഇവരുടെ 
ആദ്യത്തെ കുട്ടി. പ്രളയം ബാധിച്ച സമയത്ത് ആദ്യ കുഞ്ഞിന്റെ ജനന സമയം ഒട്ടേറെ കഷ്‌ടപ്പാടുകൾ
അനുഭവിച്ചിരുന്നുവെന്നു ശരത്ത് പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ശരത്തും രേഷ്മയും
സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ. കൊറോണ കാലത്തിനു ശേഷം സിനിമയിൽ വീണ്ടും
സജീവമാകുകയാണ് അപ്പനി ശരത്ത്.

‘സകലകലാശാല’ എന്ന ചിത്രം സംവിധാനം നിര്‍വഹിച്ച വിനോദ് ഗുരുവായൂറിന്റെ ‘മിഷന്‍ സി’ എന്ന
ചിത്രമാണ് അപ്പനി ശരത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. വിനോദ് തന്നെ
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടുക്കിയിൽ ആണ് നടന്നത്.
പുതുമുഖമാണ് ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ
വിശേഷം അപ്പനി ശരത്ത് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. ചിത്രത്തിന്റെ
ഷൂട്ടിങ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ് ഇപ്പോൾ.
