# പുതിയ വിശേഷം പങ്കുവെച്ച് അപ്പനി ശരത്ത്, ഇങ്ങനെ സസ്പെൻസ് ഇടല്ലേ എന്ന് ആരാധകരും!

- Link: https://ml.b4blaze.com/film-news/appani-sarath-new-movie
- Published: 2020-12-02T10:31:18+05:30
- Author: Sreekumar

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്
ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ
ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാർ പ്രേക്ഷകരുടെ
ഇടയിൽ അറിയപ്പെട്ടു തുടങ്ങി. അങ്കമാലി ഡയറീസില്‍ നിന്ന് പുറപ്പെട്ട അപ്പാനി ശരതിന്റെ
സിനിമാവണ്ടി മലയാളം കടന്ന് കുതിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 12 ചിത്രങ്ങള്‍.
അപ്പാനിയെ തമിഴകവും സ്വീകരിച്ചു കഴിഞ്ഞു, LE24 ഫിലംസിന്റെ ബാനറിൽ A.R മുരുഗദാസിന്റെ
ശിഷ്യൻ അഭിൻ ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ത്രില്ലർ ചിത്രത്തിൽ വില്ലനായാണ്
അപ്പാനി ശരത്‌ എത്തിയത്. സിനിമയിലെ തുടക്ക കാലത്ത് തന്നെ  മണി രത്‌നത്തെ പോലുള്ള സംവിധായകനുമായി
ജോലി ചെയ്യുവാൻ ശരത്തിനു കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം.‘
മിഷന്‍ സി’ എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.‘
സകലകലാശാല’ സംവിധാനം നിര്‍വഹിച്ച വിനോദ് ഗുരുവായൂരാണ് ‘മിഷന്‍ സി’യുടെയും സംവിധായകന്‍.
വിനോദ് തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടുക്കിയിൽ
ആയിരിക്കും നടക്കുക. പുതുമുഖമാണ് ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത്. തന്റെ
പുതിയ ചിത്രത്തിന്റെ വിശേഷം അപ്പനി ശരത്ത് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത്
വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് ഒരാഴ്ച ആയെന്നും താരം പറഞ്ഞു.

എന്നാൽ ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് ഇത് വരെ പുറത്ത് വന്നിട്ടില്ല. പ്രമേയം സസ്പെൻസ്
ആണോ എന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത്
നിന്നും അതിനുള്ള മറുപടി ലഭിച്ചിട്ടില്ല. എം സ്‌ക്വയര്‍ സിനിമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്.
ഹോണി, പാര്‍ത്ഥസാരധി എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എബി ടോം സിറിയക്ക്
പശ്ചാത്തല സംഗീതം ഒരുക്കും.
