# അഭിനയിക്കാൻ മാത്രമല്ല നന്നായി പാടാനുമറിയാം ഈ യുവനടന്; ഇത്രേം നാൾ എവിടെയായിരുന്നു!!!

- Link: https://ml.b4blaze.com/film-news/appani-sarath-sing-a-song
- Published: 2022-10-07T11:40:02+05:30
- Author: Ajay

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ദേയനായ താരമാണ് അപ്പാനി ശരത്. തനിക്ക് അഭിനയിക്കാൻ
മാത്രമല്ല നന്നായി പാടാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് താരം. കിർക്കൻ എന്ന 
പുതിയ ചിത്രത്തിനു വേണ്ടിയാണ് അപ്പാനി ശരത് സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/appni-1.jpg?resize
=1280%2C720&ssl=1)

ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പാട്ട് വൈറലായി കഴിഞ്ഞു. പാട്ടിനൊപ്പമുള്ള അപ്പാനി ശരത്തിന്റെ
ഡാൻസും ശ്രദ്ധനേടുകയാണ്.കിർക്കൻ സംവിധാനം ചെയ്യുന്നത് ജോഷ് ആണ്.സിനിമയ്ക്ക് സംഗീത സംവിധാനം
നിർവഹിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.ജോബി ജോസ് സിനിമാസിനു വേണ്ടി ജോബി ജോസാണ് കിർക്കൻ
നിർമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/appni-2.jpg?resize
=1280%2C720&ssl=1)

ചിത്രത്തിൽ സലിംകുമാർ, കനി കുസൃതി,മഖ്ബൂൽ സൽമാൻ, ജോണി ആന്റണി,വിജയരാഘവൻ, അനാർക്കലി 
മരക്കാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ഒരു ദിവസം ഒരു പോലീസ് സ്റ്റേഷനിൽ
നടക്കുന്ന സംഭവവികാസങ്ങളആണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗ് 28 ദിവസങ്ങൾ
കൊണ്ട്് പൂർത്തിയാക്കിയിരുന്നു.

 
