# ഇവൾ ഞങ്ങളുടെ രാജകുമാരി ! ആരാധ്യയുടെ പിറന്നാള്‍ ആഘോഷമാക്കി ബച്ചന്‍ കുടുംബം

- Link: https://ml.b4blaze.com/film-news/aradhya-bhachan-birthday
- Published: 2021-11-18T10:02:23+05:30
- Author: Rahul

ബോളിവുഡിന്റെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും
വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ട ശേഷമാണ് മകള്‍ ആരാധ്യ ജനിക്കുന്നത്. വീട്ടില്‍
എല്ലാവരുടെയും കണ്ണിലുണ്ണിയാണ് ആരാധ്യ. പത്താം പിറന്നാള്‍ ആണ് ഈ കുട്ടിത്താരം ആഘോഷിച്ചത്.
മാലിദ്വീപില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷങ്ങള്‍ കൊണ്ടാടിയത്. മകളുടെ പിറന്നാളിന് അച്ഛന്‍
അഭിഷേക് ബച്ചന്‍ ആശംസകള്‍ അറിയിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/aasihhh-300x206.
jpg?resize=913%2C627&ssl=1)

‘ജന്മദിനാശംസകള്‍ രാജകുമാരി… നിന്റെ അമ്മ പറയുന്നത് പോലെ… നീ ഈ ലോകത്തെ കുറച്ച് കൂടി
മികച്ച സ്ഥലമാക്കി. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു… ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ…’
അഭിഷേക് ബച്ചന്‍ കുറിച്ചു. അതേസമയം, ഐശ്വര്യയുടെ ആശസകളും മനോഹരവും ഹൃദയസ്പര്‍ശിയുമായിരുന്നു.‘
എന്റെ മാലാഖയ്ക്ക് പത്ത് വയസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/ardhya-300x238.jpg?
resize=843%2C669&ssl=1)

ഞാന്‍ ഇന്ന് ജീവിക്കുന്നതിന് പോലും കാരണം നീയാണ്…. എന്റെ പ്രിയ ആരാധ്യ…. നീയാണ് എന്റെ
ജീവിതം… എന്റെ ആത്മാവ്… ഞാന്‍ നിന്നെ അത്രമേല്‍ സ്‌നേഹിക്കുന്നു…’ ഐശ്വര്യ റായ് കുറിച്ചു.
താരങ്ങളുടെ ഫോട്ടോകളും കുറിപ്പും ആരാധകർ ആഘോഷമാക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/assshh-300x184.jpg?
resize=841%2C516&ssl=1)
