# റോബിൻ ചേട്ടൻ ഭയങ്കര കെയറിങ് ആണ്, ആരതി പൊടി

- Link: https://ml.b4blaze.com/film-news/arathi-about-robin
- Published: 2023-08-30T13:10:21+05:30
- Author: Devika

ബിഗ്  ബോസ് ഷോയിൽ നിന്ന് തിരിച്ച് വന്നു റോബിൻ രാധാകൃഷ്ണൻ  വലിയ ജന പിന്തുണയോടെ നിൽക്കുന്ന
സമയത്ത് ആണ് റോബിൻ ആരതി പൊടിയെ ആദ്യമായി കാണുന്നത്. ബിഗ് ബോസ്സിൽ വെച്ച് ദിൽഷായോട് 
തന്റെ പ്രണയം റോബിൻ പറഞ്ഞിരുന്നു എങ്കിലും ദില്ഷ അത് നിഷേധിക്കുകയായിരുന്നു. ശേഷമാണു
റോബിൻ ആരതിയെ കാണുന്നത്. റോബിന്റെ വലിയ ഒരു ആരാധിക കൂടി ആയിരുന്നു ആരതി. അത് കൊണ്ട്
തന്നെ വളരെ പെട്ടന്ന് തന്നെ ഇവർ അടുക്കുകയായിരുന്നു. തന്റെ പ്രണയിനി എന്ന് പറഞ്ഞു റോബിൻ
തന്നെ ആണ് ആരതിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/arathi-podi-robin-
2-.jpg?resize=1200%2C628&ssl=1)

 

 

അധികം വൈകാതെ തന്നെ ഇവരുടെ വിവാഹ നിശ്ചയവും നടന്നിരുന്നു. കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ
നിന്നും അഭിമുഖങ്ങളിൽ നിന്നുമെല്ലാം വിട്ട് നിൽക്കുകയായിരുന്നു റോബിൻ. എന്നാൽ ഇപ്പോൾ
ഓണം പ്രമാണിച്ച് ആരതിയും റോബിനും ഒന്നിച്ചെത്തിയ ഒരു അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ
പങ്കുവെക്കുകയാണ് താരങ്ങൾ. റോബിൻ ചേട്ടൻ ഭയങ്കര കെയറിങ് ആണെന്നാണ് ആരതി പറയുന്നത്. 
തന്നെ എവിടേക്കും ഒറ്റയ്ക്ക് വിടാറില്ല, ഏത് സമയത്ത് ആണെങ്കിലും റോബിൻ ചേട്ടനും തന്റെ
കൂടെ വരും, ഒറ്റയ്ക്ക് വിടാൻ പേടിയാണ് എന്നാണ് ചേട്ടൻ പറയുന്നത് എന്ന് ആരതി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/arathi-podi.jpg?
resize=584%2C506&ssl=1)

ഇങ്ങനെ കിടന്നു കഷ്ട്ടപ്പെടാതെ കുറച്ച് റെസ്റ്റ് എടുത്ത് കൂടായോ എന്ന് എന്നോട് ചോതിച്ചിട്ടുള്ളത്
റോബിൻ ചേട്ടൻ മാത്രമാണ്. എന്റെ പ്രൊഫഷനെ കുറിച്ച് നല്ല ധാരണയാണ് റോബിൻ ചേട്ടന് ഉള്ളത്.
അത് കൊണ്ട് എനിക്ക് ഏത് സമയത്ത് പുറത്ത് പോകേണ്ടി വന്നാലും റോബിൻ ചേട്ടനെ ധൈര്യമായി
വിളിക്കാം എന്നും ചേട്ടൻ വരാൻ റെഡി ആണെന്നും ആരതി പറയുന്നു. തങ്ങളെ കുറിച്ച് വിമർശങ്ങൾ
ഒക്കെ വരാറുണ്ട്. എന്നാൽ അതൊന്നും താൻ മൈൻഡ് ചെയ്യാറില്ല എന്നുമാണ് ആരതി പറയുന്നത്.
