# എല്ലാ അതിര്‍ത്തികളും ലംഘിച്ചു, ‘നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്’!!! ശാലു പേയാടിനെതിരെ പരാതി നല്‍കി ആരതി പൊടി

- Link: https://ml.b4blaze.com/film-news/arathi-podi-filed-complaint-against-shalu-peyad
- Published: 2023-03-22T16:07:20+05:30
- Author: Anu

ബിഗ്‌ബോസിലൂടെ താരമായയാളാണ് റോബിന്‍. ഷോയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം അതുപോല തന്നെ
വിമര്‍ശകരെയും സ്വന്തമാക്കിയിരിക്കുകയാണ്. അടുത്തിടെയായി റോബിന്‍ വിവാദങ്ങളുടെ പുറകെയാണ്.
ഹീറോ ആക്കിയ സോഷ്യല്‍ലോകം തന്നെ റോബിനെ തിരിച്ചുപറയാനും തുടങ്ങിയിരിക്കുകയാണ്. റോബിനെതിരെ
വിമര്‍ശനം ഉന്നയിച്ചതില്‍ പ്രധാനിയാണ് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട്.

നിരവധി ഗുരുതര ആരോപണങ്ങളാണ് ശാലു പേയാട് റോബിനെതിരെ ഉന്നയിച്ചത്. റോബിന്റേത് ഫെയ്ക്ക്
ക്യാരക്ടറാണെന്നാണ് ശാലു പറയുന്നത്. നിലനില്‍പ്പിന് വേണ്ടി ചെയ്തു കൂട്ടുന്നതാണ് എല്ലാം
എന്നും ശാലു പറഞ്ഞിരുന്നു.
  അതിനിടെ റോബിന്റെ ഭാവി വധു ആരതിയുമായി നടത്തിയ സോഷ്യല്‍
മീഡിയ ചാറ്റുകളും ശാലു പേയാട് പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ശാലു പേയാടിനെതിരെ പൊലിസില്‍
പരാതി നല്‍കിയിരിക്കുകയാണ് ആരതി.കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് ആരതി പൊടി പരാതി നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേസ് കൊടുത്തത് ആരതി അറിയിച്ചത്. ശാലു
പേയാട് തന്റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്റെ വഴിക്ക്
നീങ്ങുമെന്നും പരാതിയുടെ ചിത്രം പങ്കുവച്ച് ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍
കുറിച്ചു.

‘ഈ വ്യാജ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമപരമായ അവസാനം ഉണ്ടാവുമെന്ന് വിവാദങ്ങള്‍
ഉണ്ടാക്കുന്നവര്‍ ചിന്തിക്കണം. എന്റെ സിനിമയുടെ റിലീസ് കാരണം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കാന്
ഞാന്‍ പരമാവധി ശ്രമിക്കുകയായിരുന്നു. അതെന്തായാലും കാര്യങ്ങള്‍ ഇപ്പോള്‍ എന്റെ ക്ഷമയുടെ
പരിധിക്ക് അപ്പുറത്ത് എത്തിയിരിക്കുകയാണ്.
  ശാലു പേയാട് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു.
ഏത് കഥയ്ക്കും രണ്ട് വശങ്ങളുണ്ട്. ഇത് ഞങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള സമയമാണെന്ന്
ഞാന്‍ കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിര്‍മ്മിച്ചെടുത്ത കഥകളിലൂടെ
ഒരാളുടെ യശസ്സ് കളങ്കപ്പെടുത്തുന്നതും സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ചിന്തകളെ തെറ്റായി
സ്വാധീനിക്കുന്നതും അനുവദിച്ച് കൊടുക്കാനാവില്ല.

നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. അതെല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക്
കൈമാറിയിട്ടുമുണ്ട്. ഈ പരീക്ഷണ ഘട്ടത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും
ചെയ്ത എല്ലാവരോടുമുള്ള എന്റെ കടപ്പാട് അറിയിക്കുന്നു’. എന്നാണ് ആരതി സ്‌റ്റോറിയില്‍
പറയുന്നത്. സിനിമയിലെ തന്റെ ബന്ധങ്ങള്‍ റോബിന്‍ ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് 
ശാലു വ്യക്തമാക്കിയിരുന്നു.
