# ഇനി താരവിവാഹത്തിനായുള്ള കാത്തിരിപ്പ്!! ആരതി റോബിന്‍ വിവാഹ തീയതി പുറത്ത്

- Link: https://ml.b4blaze.com/film-news/arathi-robin-marraige-date-out
- Published: 2024-02-18T16:27:33+05:30
- Author: Anu

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍.
ഷോയില്‍ നിന്നും പുറത്തായെങ്കിലും വിജയിയേക്കാള്‍ കൂടുതല്‍ ആരാധകരെയാണ് റോബിന്‍ സ്വന്തമാക്കിയത്.
സോഷ്യലിടത്തെ താരമായി നിറഞ്ഞുനില്‍ക്കുകയാണ് റോബിനും പ്രിയതമ ആരതി പൊടിയും. റോബിനെ 
ഇന്റര്‍വ്യൂ ചെയ്യാനെത്തിയാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഇരുവരുടെയും
വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ആ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.
  
2024 ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവും എന്നായിരുന്നു റോബിനും ആരതിയും പറഞ്ഞത്. എന്നാല്‍
വിവാഹത്തിന് മുന്‍പ് ആരതിയ്ക്ക് കുറച്ചു സമയം വേണമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍
താരവിവാഹത്തിന്റെ തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും.

തന്റെ ബിസിനസ് പൊടീസ് ബ്രാന്റ് ഡെവലപ് ചെയ്യണം എന്നതായിരുന്നു ആരതിയുടെ സ്വപ്‌നം. കമ്മിറ്റ്
ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണം എന്നൊക്കെയായിരുന്നു ആരതിയുടെ സ്വപ്‌നങ്ങള്‍. റോബിന്റെ
പേരില്ല നടിയായി സംരംഭകയായി തന്റെ തന്നെ പേരില്‍ അറിയപ്പെടാനാണ് ആരതി ആഗ്രഹിച്ചിത്.
ആ ലക്ഷ്യങ്ങളെല്ലാം ആരതിയ്ക്ക് പൂര്‍ത്തിയാക്കി.
  പറഞ്ഞതു പോലെ ഫെബ്രുവരിയില്‍ വിവാഹം
നടത്താന്‍ സാധിച്ചില്ല. അതുകൊണ്ട്, ഫെബ്രുവരിയില്‍ തന്നെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ്
റോബിന്‍. 2024, ജൂണ്‍ 26, ബുധനാഴ്ചയാണ് കാത്തിരുന്ന വിവാഹം. എല്ലാവരുടെയും അനുഗ്രഹം
വേണം എന്നും റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആശംസകളുമായി ആരാധരും എത്തിക്കഴിഞ്ഞു.
