# കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നതാണ് നല്ലത്!! കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം-ആരതി പൊടി

- Link: https://ml.b4blaze.com/film-news/arathipodi-new-post-viral
- Published: 2024-03-29T17:55:17+05:30
- Author: Anu

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളത്തിന് ലഭിച്ച താരമാണ് റോബിന്‍. റോബിന്റെ
ആരാധികയായും നല്ലപാതിയുമായി ആരതി പൊടിയും ആരാധകരുടെ പ്രിയ താരങ്ങളായി. വളരെ പെട്ടെന്ന്
തന്നെ ആരാധകരുടെ പ്രിയ താരങ്ങളായി ആരതിയും റോബിനും മാറി. ഇരുവരുടെയും വിവാഹത്തിന് കാത്തിരിക്കുകയാണ്
ആരാധകലോകം. അതിനിടെയാണ് ആരാധകരെ നിരാശരാക്കി ഇരുവരും പിരിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍
നിറഞ്ഞത്. വിഷയത്തില്‍ ഇരുവരും ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

അതിനിടെ ഇപ്പോഴിതാ ആരതി പങ്കുവച്ച കുറിപ്പാണ് സോഷ്യലിടത്ത് പുതിയ ചര്‍ച്ചയായിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ നിന്നും മാറിയിരിക്കുകയാണെന്നാണ് ആരതി പറയുന്നത്.
  
മഴ പെയ്യുമ്പോള്‍ പൂമ്പാറ്റ പറക്കാറില്ല. കാരണം മഴത്തുള്ളികള്‍ അതിന്റെ ചിറകുകളെ തകര്‍ക്കും.
അതിനാല്‍ അവ കാത്തിരിക്കും. സ്വയം സംരക്ഷിക്കുന്നതാണ്. ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍
മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും
പറക്കാം എന്നാണ് ആരതി പങ്കുവച്ചിരിക്കുന്നത്. ഇതിനെയും ബ്രേക്കപ്പ് വാര്‍ത്തകളും ഒന്നിച്ചുചേര്‍ത്തിരിക്കുകയാണ്
സോഷ്യല്‍ ലോകം.

റോബിനുമായുള്ള വിവാഹത്തില്‍ നിന്നും ആരതി പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റോബിന്
ബന്ധമുണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞതോടെയാണ് ആരതി ബ്രേക്കപ്പ് തീരുമാനത്തിലേക്ക് 
എത്തിയതെന്നൊക്കെയാണ് പ്രചാരണം. ആരതി റോബിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതും
ബ്രേക്കപ്പ് വാര്‍ത്തകളെ സ്‌ട്രോഗാക്കി.
  പിന്നാലെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്തതോടെ
ബ്രേക്കപ്പ് വാര്‍ത്തകളുടെ ചൂടാറിയിരുന്നു. ആരതിയുടെ പോസ്റ്റുകളില്‍ റോബിന്‍ കമന്റ്
ചെയ്യുന്നുണ്ട്. ആരതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളോട്
ആരതിയോ റോബിനോ ഇതുവരേയും പ്രതികരിക്കാത്തതും ആരാധകരെ സങ്കടപ്പെടുത്തുന്നുണ്ട്. അവരില്‍
നിന്നു തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകലോകവും.
