# ഇന്നാണ് ആ സുദിനം , വിവാഹനിശ്ചയ ചിത്രങ്ങളുമായി  ആരതിയും, റോബിനും 

- Link: https://ml.b4blaze.com/film-news/arati-podi-and-robin-radhakrishnan-engegement-tody
- Published: 2023-02-16T13:09:47+05:30
- Author: Suji

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും, മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം ആരാധകർ
മുൻപേ ഏറ്റെടുത്തിരുന്ന വാർത്തയാണ്, എന്നാൽ ഇപ്പോൾ ആ സുദിനം എത്തിയിരിക്കുകയാണ്. ഇപ്പോൾ
തങ്ങളുടെ  ജീവിതത്തിലെ മനോഹരമായ ദിവസം ഇന്നാണ് ഇരുവരും ഒന്നിച്ചു പറയുന്നു. ഇന്ന് റോബിൻറെയും,
ആരതിയുടയും  വിവാഹ നിശ്ചയ ദിവസം ആണ്. ഈ വാർത്ത ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ
ആണ് പങ്കുവെച്ചെത്തിയിരിക്കുന്നത്.

ആരതി തന്റെ ഹൃദയ ഭാഷയിൽ ഒരു കുറിപ്പും തയ്യാറക്കിയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ 
ഇങ്ങനെ.. ഇന്ന് ഞാൻ വളരെ സന്തുഷ്ട്ടയാണ്, എന്റെ അഭിലാഷങ്ങളുടെ പകുതിയും നടന്നിട്ടുണ്ട്,
ഒരു ബിസിനെസ്സ് സംരഭകയും, മോഡലും, നടിയുമായ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. അതിൽ ഇപ്പോൾ
ഞാൻ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടു വെക്കുകയാണ്. എന്റെ തൊഴിൽ ജീവിതവും, കുടുംബ
ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/robin1-1.jpg?resize
=1080%2C1350&ssl=1)

ഞാൻ ഏറെ ഇഷ്ട്ടപെടുന്ന വെക്തി തന്നെയാണ് ഇന്ന് ഞാനുമായി വിവാഹ നിസ്ചയം ഉറപ്പിക്കുന്നത്,
ഭാവി ജീവിതത്തിലും അത് മുനോട്ടു തുടരും , ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ് ആരതി കുറിച്ച്.
ആരതിയുടെ  ഇതേ പോസ്റ്റ് റോബിനും സോഷ്യൽ മീഡിയിൽ പങ്കവെച്ചിരുന്നു . ഇരുവരുടയും വിവാഹ
നിശ്ച്ചയ  ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇരുവര്ക്കും ആശംസകൾ ആരാധകർ 
അറിയിക്കുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/robin2-1.jpg?resize
=1080%2C1349&ssl=1)
