# കലിപ്പന്റെ കാന്താരി എന്ന പേര് തനിക്ക് അത്ര ചേരില്ലെന്ന് ആരതി

- Link: https://ml.b4blaze.com/film-news/arati-podi-interview-with-veena
- Published: 2022-09-28T17:06:06+05:30
- Author: Gargi

ബിഗ് ബോസ് സീസണ്‍ 4 മലയാളത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് 
ഡോ. റോബിന്‍ രാധാകൃഷ്ണന്‍. താരം വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയാണ് മോഡലും നടിയും
ബിസിനസുകാരിയുമായ ആരതി. തൃശൂര്‍ സ്വദേശിയായ ആരതി തന്റെ പുതിയ സിനിമാ ചിത്രീകരണങ്ങളുടെ
തിരക്കിലാണ്. ഇതിനിടെ ഡോ. റോബിനും ആരതിയും ബിഹൈന്‍ഡ്‌വുഡ്‌സില്‍ വീണയുമായുള്ള അഭിമുഖത്തിനെത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/robin-arati1.jpg?
resize=696%2C392&ssl=1)

ആരതി അഭിമുഖം നല്‍കിയില്ലെങ്കിലും ഇടയ്ക്ക് മാറിയിരുന്ന ആരതിയോട് വീണ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.
അത്തരത്തില്‍ ചോദിച്ച ഒരു ചോദ്യമായിരുന്നു, സോഷ്യല്‍ മീഡിയയില്‍ ആരതിയെ ചിലര്‍ കലിപ്പന്റെ
കാന്താരിയെന്ന് വിളിക്കുന്നുണ്ട്. അങ്ങനെ പറയുന്നവരോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന
വീണയുടെ ചോദ്യത്തിന് ആരതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/robin-arati.jpg?
resize=610%2C608&ssl=1)

‘കലിപ്പന്റെ കാന്താരിയെന്ന് പറയുന്നത് ഒരു പണിയുമില്ലാതെ കലിപ്പന്റെ വാലില്‍ തൂങ്ങി
നടക്കുന്നയാളല്ലേ.. ഞാനൊരു സംരഭകയല്ലേ..(entrepreneur) ആള് നോക്കുന്നത് ഒരു സംരഭകയെ
ആണ്. ഞാന്‍ എന്റേതായ രീതിയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നയാളാണ്. ആ ഒരു പേര് അപ്പോള്‍
തനിക്ക് ചേരുമെന്ന് തോന്നുന്നില്ലെന്നും ആരതി പറഞ്ഞു. വളരെ കുറച്ചു പേര്‍ മാത്രമാണ്
അങ്ങനെ പറയുന്നത്. കൂടുതലും തങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്നും താരം പ്രതികരിച്ചു.

അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്ന് റോബിന്‍ അറിയിച്ചത് ഏറെ ആവേശത്തോടെയാണ്
പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു. ‘എന്നെയും റോബിനെയും സംബന്ധിച്ച്, എന്റെ
ഭാഗത്ത് നിന്ന് പങ്കുവയ്ക്കുന്ന ആദ്യത്തെ വീഡിയോ ആണിത്. അതുകൊണ്ട് ഇത് എനിക്ക് എന്നും
സ്‌പെഷ്യല്‍ ആണ്. നിങ്ങളെ പോലെ ഒരു ശുദ്ധാത്മാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്’, എന്നാണ്
ആരതി റോബിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചത്.
