# എല്ലാവരും കൂടി ചേർന്ന് തന്നെ ഒതുക്കിയതാണ് !! സത്യം അറിയുമ്പോൾ അവരെല്ലാവരും ഞെട്ടും, ആര്യ …!!!

- Link: https://ml.b4blaze.com/film-news/aray-says-about-her-silence
- Published: 2020-03-21T10:47:03+05:30
- Author: Rahul

ഏറെ ആരാധകർ ഉള്ള പരുപാടി ആയിരുന്നു ബിഗ്‌ബോസ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ്
നിർത്തി വെച്ചിരിക്കുകയാണ് . മോഹൻലാൽ നേരിട്ടത് ബിഗ്‌ബോസ് വീട്ടിൽ എത്തിയാണ് ഈ കാര്യം
അറിയിച്ചത്. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കിയാണ്
ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ എപ്പിസോഡായിരുന്നു
ഒടുവിലായി കാണിച്ചത്. മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയാണ് ഇക്കാര്യത്തെക്കുറിച്ച്‌
പറഞ്ഞത്.

ബിഗ്‌ബോസ് പെട്ടെന്ന് വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരും ഞെട്ടിയിരുന്നു. ബിഗ് ബോസിലേക്കെത്തിയ
മോഹന്‍ലാല്‍ എല്ലാ സ്ഥലങ്ങളും നടന്നുകണ്ടിരുന്നു. ഇവിടെ എത്തിയതോടെ എല്ലാവരും മെലിഞ്ഞല്ലോയെന്നും
അദ്ദേഹം ചോദിച്ചിരുന്നു. ഭക്ഷണമൊക്കെ എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു. നല്ല 
ടേസ്റ്റുള്ളതാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

![Arya image](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Arya-image.
jpg?resize=768%2C960&ssl=1)

Arya image

മോഹന്‍ലാലിനെ അടുത്ത് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മത്സരാര്‍ത്ഥികള്‍. അമൃതയും
അഭിരാമിയും രഘുവുമൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ആര്യയും ഫുക്രുവും അധികം സംസാരിക്കാതെ
മാറിനില്‍ക്കുകയായിരുന്നു.ആര്യയെന്താണ് അധികം സംസാരമൊന്നുമില്ലല്ലോ, സൈലന്റാണല്ലോയെന്നും
മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ താനിങ്ങനെയാണെന്നായിരുന്നു താരത്തിന്റെ മറുപടി.
എന്തുകൊണ്ടാണ് ഒന്നാം സ്ഥാനം ഷാജിക്ക് വിട്ടുകൊടുത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
നേരത്തെ അദ്ദേഹം തനിക്കായി വിട്ടുതന്നതാണ്, അതുകൊണ്ടാണ് താന്‍ വാദിക്കാതെ വിട്ടുകൊടുത്തതെന്നായിരുന്നു
താരം പറഞ്ഞത്.

![Arya](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/Arya.jpg?resize
=670%2C960&ssl=1)

Arya

എല്ലാവരും തന്നെ പ്രശ്‌നക്കാരിയായി ചിത്രീകരിച്ചുവെന്ന് ആര്യ പറഞ്ഞിരുന്നു. താന്‍ വഴക്കും
പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങളുമുണ്ട്. അതോണ്ടാണ് അധികം മിണ്ടാതെ
മാറിനിന്നത്. എല്ലാവരും ചേര്‍ന്ന് തന്നെ ഒതുക്കിയെന്നും താരം പറഞ്ഞിരുന്നു. ആര്യയുടെ
മറുപടി കേട്ട് മറ്റുള്ളവര്‍ പരസ്പരം നോക്കുന്നത് കാണാമായിരുന്നു. ബുദ്ധിപരമായ രീതിയിലാണ്
താരം ബിഗ് ബോസില്‍ മത്സരിക്കുന്നത്. തന്റെ എതിരാളി രഘുവാണെന്നും ആര്യ പറഞ്ഞിരുന്നു.
