# ഈ റൊമാന്റിക് ടൈമില്‍ ഒറ്റയ്ക്കായല്ലോ!!! സിംഗിള്‍ ലൈഫിലെ സങ്കടം പങ്കുവച്ച്  അര്‍ച്ചന കവി

- Link: https://ml.b4blaze.com/film-news/archana-kavi-about-single-life-trouble
- Published: 2022-10-12T23:44:24+05:30
- Author: Anu

നീലത്താമരയായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് അര്‍ച്ചന കവി. ആദ്യ ചിത്രം കൊണ്ട്
തന്നെ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ അര്‍ച്ചനയ്ക്ക് സാധ്യമായി. എന്നാല്‍
കുറെനാളുകളായി താരം അഭിനയത്തില്‍ സജീവമല്ലായിരുന്നു.

വിവാഹത്തോടെയാണ് നടി അഭിനയത്തില്‍ നിന്നും വിട്ടുനിന്നത്. ഇപ്പോഴിതാ വലിയൊരു ഇടവേളക്കുശേഷം
മിനിസ്‌ക്രീനിലൂടെ താരം തിരിച്ചെത്തുകയാണ്. അര്‍ച്ചന തന്നെയാണ് മിനിസ്‌ക്രീനിലേക്കെത്തുന്ന
കാര്യം കാത്തിരുന്ന ആരാധകരെ അറിയിച്ചത്. അതില്‍ തനിക്ക് ഏറെ ടെന്‍ഷന്‍ ഉണ്ടെന്നും താരം
പറയുന്നു.
  ഇപ്പോള്‍ അര്‍ച്ചന പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സിംഗിള്‍
ലൈഫ് എത്രമാത്രം വേദനയുണ്ടാക്കുന്നതാണെന്നാണ് താരം വീഡിയോയില്‍ പറയുന്നത്. സിംഗിള്‍
ലൈഫിലെ വിഷമങ്ങള്‍ എന്നു പറഞ്ഞാണ് വീഡിയോ അര്‍ച്ചന പങ്കുവച്ചിരിക്കുന്നത്.

ഒരു വൈകുന്നേരം മനോഹരമായ ഒരു സൂര്യാസ്തമയം കാണാന്‍ പെണ്‍ സുഹൃത്തിനൊപ്പമാണ് അര്‍ച്ചന
കവി പോയത്. ഇത്രയും മനോഹരമായ ഒരു റൊമാന്റിക് അവസരത്തില്‍ താന്‍ ഒറ്റയ്ക്കായല്ലോ എന്ന്
പറഞ്ഞ് ചിരിച്ചുകൊണ്ട് കരയുകയാണ് താരം വീഡിയോയില്‍.
  2016ലായിരുന്നു അര്‍ച്ചനയുടെ 
വിവാഹം. തന്റെ ബാല്യകാല സുഹൃത്തായ അഭിഷ് മാത്യുവിനെയാണ് താരം വിവാഹം കഴിച്ചിരുന്നത്.
എന്നാല്‍ 2021 ഇരുവരും ബന്ധം പിരിഞ്ഞു. എങ്കിലും ഇന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്
അര്‍ച്ചനയും അഭിഷും.

വിവാഹമോചന ശേഷം മറ്റൊരു വിവാഹത്തെക്കുറിച്ച് താരം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്തായാലും
മിനിസ്‌ക്രീനില്‍ താരത്തിനെ കാത്തിരിക്കുകയാണ് ആരാധകര്‍.
