# കണ്ണെഴുതി, മൈലാഞ്ചിയിട്ട് ബീഡി വലിച്ച് പ്രിയ താരം!!!

- Link: https://ml.b4blaze.com/film-news/archana-kavi-photoshoot-viral
- Published: 2023-09-27T20:33:31+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെയാണ് 
അര്‍ച്ചന ചലച്ചിത്രലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കാന്‍
കഴിഞ്ഞ താരമാണ് അര്‍ച്ചന. മലയാളത്തിന് പുറമേ അര്‍ച്ചന കവി പിന്നീട് തമിഴിലും തെലുങ്കിലും
ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2016ലിറങ്ങിയ ദൂരം എന്ന മലയാള ചിത്രത്തിലാണ് അര്‍ച്ചന
അവസാനമായി അഭിനയിച്ചത്.

വിവാഹ ശേഷം അഭിനയം വിട്ട അര്‍ച്ചന കവി സമൂഹമാധ്യമത്തില്‍ പ്രത്യേകിച്ചും ഇന്‍സ്റ്റാഗ്രാമില്‍
സജീവമാണ്. താരം ഫോട്ടോഷൂട്ടും റീല്‍സുമെല്ലാം പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ്
ഇന്‍സ്റ്റാഗ്രാമില്‍ അര്‍ച്ചന കവിയെ പിന്തുടരുന്നത്.
  ഇപ്പോഴിതാ താരത്തിന്റെ പുതിയ
ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ‘ആന്‍ ഓര്‍ഡിനറി വുമണ്‍’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച
പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒരു മരച്ചുവട്ടില്‍ ഇരുന്ന് കയ്യില്‍ മൈലാഞ്ചി ഇടുകയും കണ്ണെഴുതുകയും ബീഡി വലിക്കുകയും
എല്ലാം ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചുവപ്പു നിറത്തിലുള്ള ബ്ലൗസിന് ലൈറ്റ്
പീച്ച് നിറത്തിലുള്ള സിമ്പിള്‍ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിയില്‍ ചുവപ്പ്
നിറത്തിലുള്ള വലിയ പൊട്ടും ചുവപ്പ് കുപ്പിവളകളും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ചിത്രങ്ങള്‍
സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
  ഐസോ ഗ്രാഫിയാണ് താരത്തിന്റെ ‘ആന്‍ ഓര്‍ഡിനറി വുമണ്‍’
ചിത്രങ്ങള്‍ പകര്‍ത്തിയത്. നിരവധി പേരാണ് താരത്തിന്റെ ലുക്കിനും ഐസോഗ്രാഫിയുടെ കണ്‍സെപ്റ്റിനെയുമെല്ലാം
കൈയ്യടിയ്ക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by a_isography™️ (@a_isography)](https://www.instagram.com/reel/CxnSJuWRvKx/?utm_source=ig_embed&utm_campaign=loading)
