# ഭർത്താവുമായി പിരിയാൻ കാരണം അതായിരുന്നില്ല ;  ഒടുവില്‍ സഹായം വേണമെന്ന് പറയുകയായിരുന്നു !

- Link: https://ml.b4blaze.com/film-news/archana-kavi-talks-about-her-divorce
- Published: 2021-11-03T19:09:31+05:30
- Author: Rahul

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ 
താരമാണ് അർച്ചന കവി. നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് 
അർച്ചന. വിവാഹത്തോടെ അഭിനയലോകത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. ബാല്യകാല
സുഹൃത്തിനെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല.
വിവാഹ മോചനത്തിന് പിന്നാലെ താരം അഭിനയ ലോകത്തേക്ക് വീണ്ടും പ്രവേശിക്കുകയായിരുന്നു.
വെബ് സീരീസുകളിലാണ് താരം ഇപ്പോൾ സജീവം.സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ
എല്ലാം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇന്നിപ്പോൾ താരം ഒരു അഭിമുഖത്തിനിടയിൽ
പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. തന്റെ വിശദ്ധരോഗത്തെ കുറിച്ചും വിവാഹ മോചനത്തെ
കുറിച്ചുമൊക്കെയാണ് താരം പറയുന്നത്. ”എല്ലാ മാസത്തേയും പതിനഞ്ച് ദിവസം പ്രയാസകരമായിരിക്കും.
അതിനാല്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ വികാരങ്ങള്‍ കാണിക്കാന്‍ സാധിക്കാതെ വരും. അപ്പോള്‍
എനിക്ക് ഓവര്‍ ആക്ട് ചെയ്യേണ്ടി വരും. ഞാന്‍ കരുതിയത് എനിക്ക് ബൈ പോളാര്‍ ആണെന്നായിരന്നു.
ഒരിക്കല്‍ പള്ളിയില്‍ വച്ച് തകര്‍ന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീന്‍ ആക്കണ്ട 
എന്ന് കരുതി സ്വയം നിയന്ത്രിച്ചു. വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാന്‍ കരച്ചിലായിരുന്നു.
ഒടുവില്‍ എനിക്ക് സഹായം വേണമെന്ന് അമ്മയോട് പറയുകയായിരുന്നു. ഞങ്ങള്‍ക്ക് ജീവിതത്തില്‍
വേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന തിരിച്ചറിവാണ് പിരിയാന്‍ കാരണം. ഞാന്‍ പരുഷമായി
പെരുമാറുന്ന ആളല്ല, ഇപ്പോഴും അവന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്. അവന്‍ വളരെ സെന്‍സിറ്റീവായ
വ്യക്തിയാണ്. തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പിരിഞ്ഞതിന് ശേഷമാണ്
എന്റെ ഡയഗ്നോസിസ് നടന്നത്. പക്ഷെ അതായിരുന്നില്ല ഞങ്ങൾ തമ്മിൽ പിരിയാൻ കാരണം” എന്നായിരുന്നു
അര്‍ച്ചന പറഞ്ഞത്.
