# അച്ഛനെ ‘എടാ’  ‘പോടാ’ എന്ന് വിളിച്ച് അര്‍ച്ചനാ കവി! വീഡിയോ പങ്കുവെച്ചു

- Link: https://ml.b4blaze.com/film-news/archana-kavi-video
- Published: 2021-11-17T09:31:02+05:30
- Author: Rahul

ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചനാ കവി.
ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയ
അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നീലത്താമര എന്ന ചിത്രത്തിലൂടെ കടന്ന്
വന്ന് എന്നും ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് ഇപ്പോള്‍
താരം സിനിമാ മേഖലയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/68685811-300x225.
jpg?resize=836%2C627&ssl=1)

താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്്ക്കാറുള്ള വീഡിയോകളും ചിത്രങ്ങളും പെട്ടെന്ന്
തന്നെ തരംഗമാവാറുണ്ട്. അര്‍ച്ചനയുടെ വിവാഹ മോചനത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളില്‍
പ്രതികരിച്ച് താരം തന്നെ രംഗത്ത് വന്നിരുന്നു. ഒരിടയ്ക്ക് മാനസികമായി തളര്‍ന്ന് നിന്ന
കാലത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അര്‍ച്ചനാ കവി പുതിയൊരു വീഡിയോയുമായി
എത്തിയിരിക്കുകയാണ്. കുറച്ച് ദിവസം സോഷ്യല്‍ മീഡിയയില്‍ സജീവല്ലാത്തതിന്റെ കാരണം പറയാനാണ്
താരം വീഡിയോ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/archanaa-187x300.
jpg?resize=728%2C1168&ssl=1)

വീഡിയോയില്‍ താരം ചുമയ്ക്കുന്നുമുണ്ട്. കുറച്ചു ദിവസമായി സുഖമില്ലാത്തതിനാലാണ് ഇന്‍സ്റ്റഗ്രാമില്‍
ആക്ടീവ് അല്ലാതിരുന്നത് എന്ന് താരം പറയുന്നു. വീഡിയോയില്‍ അര്‍ച്ചനയോട് പിതാവ് എന്താണ്
മോള്‍ക്ക് പറ്റിയത് എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി എന്താടാ ജോസോ എന്ന് അച്ഛനോട്
തമാശ രൂപേണ പറയുകയാണ് താരം. അര്‍ച്ചന ഇതിന് മുന്‍പും അച്ഛനുമായി പല വീഡിയോസും ഷെയര്‍
ചെയ്തിട്ടുണ്ട്. വീടും വീട്ടുകാരും എല്ലാം എപ്പോഴും അര്‍ച്ചനയുടെ വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
മാതാപിതാക്കളുമൊത്ത് കൂട്ടുകാരെ പോലെയാണ് അര്‍ച്ചന കഴിയുന്നത്.

 
