# കുഞ്ഞുവാവയെത്തി!!! അമ്മയായ സന്തോഷം പങ്കിട്ട് അര്‍ച്ചന സുശീലന്‍

- Link: https://ml.b4blaze.com/film-news/archana-suseelan-blessed-with-baby-boy
- Published: 2023-12-30T17:42:27+05:30
- Author: Anu

നെഗറ്റീവ് റോളുകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അര്‍ച്ചന സുശീലന്‍. മാനസപുത്രി
സീരിയലിലെ ഗ്ലോറിയെ അത്രമേല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ശേഷവും നിരവധി സീരിയലുകളില്‍
താരം സജീവമായിരുന്നു. വിവാഹശേഷമാണ് അഭിനയത്തിന് വിട നല്‍കിയിരിക്കുകയാണ് താരം. സോഷ്യല്‍മീഡിയയില്‍
വളരെ സജീവമായ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
  ഇപ്പോഴിതാ അമ്മയായ സന്തോഷമാണ് അര്‍ച്ചന
പങ്കുവയ്ക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആണ്‍കുഞ്ഞാണ് അര്‍ച്ചനയ്ക്ക്
പിറന്നത്. ഗര്‍ഭിണിയായ സന്തോഷവും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം അര്‍ച്ചന പങ്കുവച്ചിരുന്നു.
ഒരു ആണ്‍കുഞ്ഞിനാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു, ഡിസംബര്‍ 28ന്, എന്നാണ് അര്‍ച്ചന
കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേരുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ 
നിന്നും പൂര്‍ണമായി മാറിനില്‍ക്കുകയാണ് താരം. രണ്ട് വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും
പ്രവീണും വിവാഹിതരായത്. കോവിഡ് കാലത്ത് വളരെ ലളിതമായിട്ടായിരുന്നു വിവാഹം.
