# മിറാക്കിളിനെ കാത്ത് അർച്ചന ; മുപ്പത്തിരണ്ടാം വയസിൽ അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരം

- Link: https://ml.b4blaze.com/film-news/archana-suseelan-pregnancy-announcement
- Published: 2023-07-30T15:17:38+05:30
- Author: Shilpa

മനസപുത്രി എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അർച്ചന സുശീലൻ.
തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് പരമ്പരകളുടെ ഭാഗമാകുവാനും താരത്തിന് കഴിഞ്ഞു. ബിഗ്
ബോസ് മലയാളം സീസൺ വണ്ണിലെ മികച്ച ഒരു മത്സരാർത്ഥി കൂടിയായിരുന്നു അർച്ചന.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-151350-160x300.png?resize=733%2C1374&ssl=1)

ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.
വലിയ ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയ ഒരു 
വിശേഷം കൂടി വരുന്ന സന്തോഷം ഏവരെയും അറിയിച്ചിരിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-151029-251x300.png?resize=759%2C907&ssl=1)

മുപ്പത്തിരണ്ടാം വയസിൽ അമ്മയാകാൻ പോകുകയാണ് താരം. ആ സന്തോഷം ഏവരെയും തന്റെ സോഷ്യൽ മീഡിയ
വഴിയാണ് അർച്ചന അറിയിച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകളുമായി
എത്തിയിരിക്കുന്നത്. പ്രവീൺ ആണ് താരത്തിന്റെ ഭർത്താവ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-151241-300x284.png?resize=777%2C736&ssl=1)
