# ഞങ്ങൾ ഫാക്‌ടറി പ്രോഡക്ട് അല്ല; അർജിത്തിനെ പിന്തുണച്ച് പങ്കജ് ത്രിപാഠി

- Link: https://ml.b4blaze.com/film-news/arijithsingh-qutting-playbacksing-supoorts-pankajtripati
- Published: 2026-02-07T14:23:10+05:30
- Author: Nayana

അർജിത് സിങിന്റെ പിന്നണി ​ഗാനരം​ഗത്തു നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം
നിരാശയിലാഴ്ത്തിയിരിക്കുന്നു. എങ്കിലും അർജിത്തിന്റെ തീരുമാനത്തെ പിന്തുണച്ച് ​ഗായകരടക്കം
രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അർജിത്തിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പങ്കജ് ത്രിപാഠി. 
പുതിയത് എന്തെങ്കിലും ചെയ്യാൻ കലാകാരൻമാർ ഇടയ്ക്ക് ഒരു ഇടവേള എടുക്കുന്നത് നല്ലതാണെന്ന്
പങ്കജ് പറയുന്നു”സ്വയം പുനർനിർമിക്കാൻ നമുക്കൊരു ഇടവേള ആവശ്യമാണ്. ഒരു കലാകാരനായിരിക്കുക
എന്നത് ശ്രമകരമായ ജോലിയായതിനാൽ, ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയോ അല്ലെങ്കിൽ വേഗത കുറയ്ക്കുകയോ
ചെയ്യേണ്ടത് പ്രധാനമാണ്. എങ്കിൽ മാത്രമേ ഒരു കലാകാരന് പുതിയത് എന്തെങ്കിലും ചെയ്യാൻ
കഴിയൂ. ഞങ്ങൾ ഫാക്ടറി ഉൽപ്പന്നങ്ങളല്ലന്നും പങ്കജ് ത്രിപാഠി കൂട്ടിച്ചേർക്കുന്നു.

 “ഒരു ഫാക്ടറിയിൽ ദിവസവും നിർമിക്കുന്ന 1,000 തീപ്പെട്ടി കൂടുകൾ പോലെയല്ല തങ്ങൾ. തങ്ങൾ
കലാകാരന്മാരാണ്, ഉൽപ്പന്നങ്ങളല്ല. ഇന്നത്തെ നിലയിലെത്താൻ ഓരോ നടന്മാരും ഒരുപാട് കഷ്ടപ്പെടുകയും
ത്യാഗങ്ങൾ സഹിക്കുകയും വേണം. സെറ്റിലേക്ക് പോകാനുള്ള ആവേശം നിങ്ങൾക്കുണ്ടാവണം. ആ ആവേശത്തിനുള്ള
പ്രചോദനം എപ്പോഴും മാറിക്കൊണ്ടേയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പിന്നണി ഗായകനായി ഇനി പുതിയ ജോലികൾ ഏറ്റെടുക്കില്ലെന്നായിരുന്നു അർജിത് സാമൂഹികമാധ്യമങ്ങളിൽ
കുറിച്ചത്. ഇത്രയും കാലം ആരാധകർ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ഭാവിയിൽ
എളിയ കലാകാരനായി കൂടുതൽ പഠിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നുവെന്നും
അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അർജിത് സിങ്.
