# അച്ഛന്റെ സന്തോഷം കാണേണ്ട ഒന്നായിരുന്നു! ചെറിയപിള്ളേരെ പോലെ അദ്ദേഹം  തീയറ്ററിനു മുന്നിൽ ഓടി നടക്കുവായിരുന്നു; അർജുൻ അശോകൻ 

- Link: https://ml.b4blaze.com/film-news/arjun-ashokan-about-harisree-ashokan
- Published: 2024-02-28T14:04:28+05:30
- Author: Suji

മലയാളത്തിൽ ഒരുപാട് പ്രേഷക പ്രീതി പിടിച്ചുപറ്റിയ നടൻ ആയിരുന്നു ഹരിശ്രീ അശോകൻ, താരത്തിന്റെ
പാത പിന്തുടർന്നാണ് മകൻ അർജുൻ അശോകൻ സിനിമയിൽ എത്തിയത്, അർജുൻ അശോകന്റെ കരിയറിലെ ഗംഭീരവിജയം
അറിയിച്ച ചിത്രമായിരുന്നു ‘ഭ്രമയുഗം’, മമ്മൂട്ടി പ്രധാന കഥാപാത്രമായ ഈ ചിത്രത്തിൽ തേവൻ
എന്ന കഥപാത്രമായാണ് അർജുൻ അശോകൻ എത്തിയത്, ഇപ്പോൾ  ചിത്രത്തിലെ തന്റെ പ്രകടനം കണ്ടു
അച്ഛൻ ഒരുപാട് സന്തോഷിച്ചു എന്ന് പറയുകയാണ് അർജുൻ അശോകൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bh1-7.jpg?resize
=696%2C370&ssl=1)

ജീവിതത്തിൽ ആദ്യമായാണ് അച്ഛനെ ഇത്രയും സന്തോഷത്തിൽ കാണുന്നത്, അദ്ദേഹം ചെറിയ പിള്ളേരെ
പോലെ തീയേറ്ററിന് മുന്നിലായ് ഓടിനടക്കുവായിരുന്നു, അച്ഛന്റെ ആ സന്തോഷം ഒന്ന് കാണേണ്ട
ഒന്നായിരുന്നു, ഇതിനു മുൻപ് അച്ഛനെ ഇത്രയും സന്തോഷത്തിൽ താൻ കണ്ടിട്ടില്ല അർജുൻ പറയുന്നു,
സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മകൻ അർജുനെ കെട്ടിപിടിച്ചുകൊണ്ടു തന്റെ സന്തോഷം പങ്കുവെച്ചിരുന്നു
ഹരിശ്രീ അശോകൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/arjun1-2.jpg?resize
=696%2C395&ssl=1)

ഫെബ്രുവരി 15  നെ ആണ് ചിത്രം റിലീസ് ചെയ്യ്തത്, ചിത്രം പ്രേക്ഷക സ്രെദ്ധയുമായി ഇന്നും
തീയറ്ററുകളിൽ മുന്നേറുകയാണ്, കൊടുമൺ പോറ്റി  എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്,
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മറ്റൊരു ചിത്രമാണ് ഭ്രമയുഗം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bh2-3.jpg?resize
=696%2C434&ssl=1)
