# അര്‍ജുന്‍ അശോകന്റെ നായികയായി മഹിമ നമ്പ്യാര്‍!! ബ്രൊമന്‍സ് ഒരുങ്ങുന്നു

- Link: https://ml.b4blaze.com/film-news/arjun-ashokan-mahima-nambiar-movie-bromance
- Published: 2024-04-26T17:40:07+05:30
- Author: Anu

അര്‍ജുന്‍ അശോകനും മഹിമ നമ്പ്യാരും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളാക്കി
 അരുണ്‍
ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രൊമന്‍സ് ചിത്രീകരണം ഉടന്‍ ആരംഭിക്കും. മൂവരും
ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു,
ശ്യാംമോഹന്‍, സംഗീത് പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  
ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍ ഡി. ആഷിഖ് ഉസ്മാന്‍
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാകൃത്തുക്കളായ
എ.ഡി.ജെ, രവീഷ്നാഥ് എന്നിവരോടൊപ്പം തോമസ് പി. സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ
രചന നിര്‍വഹിക്കുന്നത്.  ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഖില്‍ ജോര്‍ജാണ്. ഗോവിന്ദ് 
വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേക്കപ്പ് റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
