# മാളികപ്പുറം ടീമും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രം

- Link: https://ml.b4blaze.com/film-news/arjun-ashokan-malikappuram-team-new-movie
- Published: 2024-05-21T18:19:51+05:30
- Author: Anu

നൂറ് കോടി ചിത്രം മാളികപ്പുറം ടീമും അര്‍ജുന്‍ അശോകനും ഒന്നിയ്ക്കുന്ന ചിത്രം ഒരുങ്ങുന്നു.
മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അര്‍ജുന്‍ 
അശോകനാണ് ചിത്രത്തില്‍ നായകന്‍. അപര്‍ണ ദാസായിരിക്കും നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാളികപ്പുറത്തിലെ ശ്രദ്ധേയ താരം ദേവനന്ദയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മാളികപ്പുറത്തിന്റ രചന നിര്‍വഹിച്ച അഭിലാഷ് പിള്ള ആണ് തിരക്കഥയൊരുക്കുന്നത്. മേയ് 24ന്
വൈകിട്ട് 6ന് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിയ്ക്കും. വെള്ളം, നദികളില്‍ സുന്ദരി
യമുന എന്നീ ചിത്രങ്ങള്‍ക്കുശേഷം മുരളി കുന്നുംപുറത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
രഞ്ജിന്‍ രാജാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
  2022 ഡിസംബര്‍ 30ന് റിലീസ് ചെയ്ത
മാളികപ്പുറം തിയ്യേറ്ററിലെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്
ചിത്രമായിരുന്നു മാളികപ്പുറം. വിഷ്ണു ശശിശങ്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രവുമായിരുന്നു
മാളികപ്പുറം.  അതേസമയം അഭിലാഷ് പിള്ള തിരക്കഥയൊക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന
ചിത്രം ആനന്ദ് ശ്രീബാല റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. അര്‍ജുന്‍ അശോകനും അപര്‍ണദാസും
പ്രധാന വേഷത്തില്‍ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്,
ഇന്ദ്രന്‍സ്, അസീസ് നെടുമങ്ങാട്, കെ . യു മനോജ്, സംഗീത, ശിവദ, മുത്തുമണി, ശ്രീജ ദാസ്
തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
