# കവടി നിരത്തി ശാന്തി പറഞ്ഞതെല്ലാം സംഭവിച്ചു..!! അപകടവും! അനുഭവം പങ്കുവെച്ച് അര്‍ജുന്‍ അശോകന്‍

- Link: https://ml.b4blaze.com/film-news/arjun-ashokan-shares-his-expierence
- Published: 2022-02-24T15:16:40+05:30
- Author: Rahul

സിനിമ എന്ന ആഗ്രഹത്തോടെ ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങിയ നടനാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്റെ
പാത പിന്തുടര്‍ന്ന് മലയാള സിനിമയില്‍ എത്തിയ താരം ഇന്നത്തെ യുവാതാരങ്ങളുടെ നിരയില്‍
ശ്രദ്ധിക്കപ്പെട്ട നടനാണ്. ഇപ്പോഴിതാ താരം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ
പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത്
പുറത്തേക്ക് പോകുന്ന പ്രകൃതക്കാരനാണ് താന്‍. വീട്ടില്‍ ശാന്തിയെ വിളിച്ച് കവടി നിരത്തുന്ന
രീതിയുണ്ട്.

ഒരിക്കല്‍ വണ്ടിയെടുത്ത് പോയാല്‍ അപകടം ഉണ്ടാകുമെന്ന് ശാന്തി പറഞ്ഞതിനെ കുറിച്ചും അങ്ങനെ
നടന്നതിനെ കുറിച്ചുമാണ് താരം പറയുന്നത്. ഇടയ്ക്ക് വണ്ടി ഇടിക്കുമ്പോള്‍ പറയാന്‍ പേടിയായിരുന്നു.
ഇപ്പോള്‍ പേടിയില്ല. പണ്ട് പേടിയായിരുന്നു. അച്ഛന്‍ വാങ്ങി തന്നൊരു വണ്ടിയുണ്ടായിരുന്നു
ഐ ട്വന്റി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/83455163-300x225.
jpg?resize=696%2C522&ssl=1)

വീട്ടില്‍ ഭയങ്കര ഓര്‍ത്തഡോക്‌സ് ആണ്. അപ്പോള്‍ ശാന്തി കവടി നിരത്തി പറയും ഒരു അപകടം
കാത്തിരിപ്പുണ്ടെന്നൊക്കെ. അത് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാകും. ഒരു ദിവസം വണ്ടിയെടുത്ത്
പോയി. മഴയത്തായിരുന്നു. വണ്ടി ഇടിച്ചു. നേരത്തെ തന്നെ അമ്മ പറയുമായിരുന്നു സൂക്ഷിക്കണം,
വണ്ടിയെടുക്കരുത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/66426575-300x225.
jpg?resize=696%2C522&ssl=1)

നേരത്തെ വീട്ടില്‍ കയറണം എന്നൊക്കെ. അതുകൊണ്ട് നല്ല പേടിയായിരുന്നു. ബോണറ്റൊന്നുമുണ്ടായിരുന്നില്ല
വണ്ടിയ്ക്ക്. ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും റൈഡിന് പോകും. അല്ലെങ്കില്‍
ആരുടെയെങ്കിലും മെക്കിട്ട് കയറുകയായിരിക്കും. ആരെങ്കിലും വരും കൃത്യം സമയത്ത് തന്നെ
എന്നാണ് അര്‍ജുന്‍ പറയുന്നത്.

 
