# എനിക്കിഷ്ടം സാമന്തയെ…! തുറന്ന് പറഞ്ഞ് അര്‍ജുന്‍ കപൂര്‍!

- Link: https://ml.b4blaze.com/film-news/arjun-kapoor-about-samantha
- Published: 2022-02-05T10:09:42+05:30
- Author: Rahul

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത
നടിയാണ് സാമന്ത. സാമന്തയുടെ സിനിമാ പ്രയാണം ഇപ്പോള്‍ പുഷ്പ എന്ന സിനിമയിലെ ഐറ്റം നമ്പര്‍
വരെ എത്തിനില്‍ക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് നടന്മാര്‍ പോലും ആരാധിക്കുന്ന തലത്തിലേക്ക്
എത്തിയിരിക്കുകയാണ് സാമന്ത റുത്ത് പ്രഭു. ബോളിവുഡിന്റെ യുവനടന്‍ അര്‍ജുന്‍ കപൂറാണ് 
സാമന്തയോടുള്ള തന്റെ ആരാധന ഒരു പൊതുവേദിയില്‍ വെച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/arjun-kapoor-1200-
3-300x167.jpg?resize=1020%2C568&ssl=1)

സാമന്ത എന്ന നടിയോടുള്ള അര്‍ജുന്‍ കപൂറിന്റെ ആരാധനയും അത് സാമന്തയുടെ മറ്റ് ആരാധകര്‍ക്ക്
കൂടി മനസ്സിലാക്കികൊടുക്കുന്ന ട്വീറ്റും സാമന്ത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
കുറച്ച് കാലം മുന്‍പ് മൈക്രോ-ബ്ലോഗിങ് സൈറ്റിലെ ഒരു ചോദ്യോത്തര സെഷനില്‍ 35 കാരനായ
അര്‍ജുനോട് പ്രിയപ്പെട്ട ദക്ഷിണേന്ത്യന്‍ നടിയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍
ഉടന്‍ തന്നെ അവന്‍ സാമന്തയുടേയും നയന്‍താരയുടേയും പേരുകളാണ് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Samantha_3-300x225.
jpg?resize=1045%2C784&ssl=1)

അത്തരമൊരു വേദിയില്‍ വെച്ച് തന്റെ പേര് പറഞ്ഞതിന് സാമന്ത അര്‍ജുന് നന്ദി അറിയിച്ച് 
രംഗത്ത് എത്തുകയും ചെയ്തിരുന്നു. തന്റെ സിനിമാ തിരക്കുകളുമായി സാമന്ത മുന്നോട്ട് പോകുമ്പോഴും
ആരാധകര്‍ക്ക് ഇന്നും പിടികിട്ടാത്ത ചോദ്യമാണ് സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹ
മോചന തീരുമാനം.

![samantha-nagachaitanya23](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/10/samantha-nagachaitanya23-300x248.jpg?resize=982%2C812&ssl=1)

samantha-nagachaitanya23

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചു
എന്ന വാര്‍ത്തകള്‍. പലതരം അഭ്യൂഹങ്ങള്‍ ഇപ്പോഴും ഇതേ കുറിച്ച് പ്രചരിക്കുന്നുണ്ട് എങ്കിലും
എന്താണ് കാരണം എന്ന് ഔദ്യോഗികമായി ഇരുവരും ഇതേ കുറിച്ച് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.
