# പ്രായം പ്രശ്‌നമല്ല, വിവാഹത്തിന് ഞങ്ങൾ തയാറാണെന്ന് ബോളിവുഡ് താരം!

- Link: https://ml.b4blaze.com/film-news/arjun-kapoor-malaika-arora-marriage-update
- Published: 2023-04-06T13:22:27+05:30
- Author: Ajay

തന്റെ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് താരമായ മലൈക അറോറ. വരൻ ആരെന്ന് പ്രത്യേകം
പറയേണ്ട കാര്യമില്ലല്ലോ ബോളിവുഡ് താരം അർജുൻ കപൂർ. ഇരുവരും പ്രണയത്തിലാണെന്ന വിവരം 
നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രണയബന്ധത്തിന്റെ
അടുത്ത ഘട്ടത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി എന്നാണ് മലൈക അറോറ പറയുന്നത്

 ഇരുവരും വിവാഹത്തിനു മാനസികമായി തയാറെടുത്തെന്നും മലൈക വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു
നൽകിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യം പറഞ്ഞത്.’ഞങ്ങൾ ഇപ്പോൾ അടുത്ത ഘട്ടത്തെ കുറിച്ചു
ചിന്തിക്കുകയാണ്. ഞാൻ കരുതുന്നത് ഞങ്ങൾ ഇരുവരും വിവാഹത്തിനു മാനസികമായി തയാറെടുത്തു
എന്നാണ്. പ്രായത്തിൽ കവിഞ്ഞ പക്വതയും വിവേകവും അർജുന് ഉണ്ട്. വിശാലമായ ചിന്താഗതിയും
മറ്റുള്ളവരെ പരിഗണിക്കാനുള്ള കഴിവും അവനുണ്ട്, പ്രായവ്യത്യാസം ഇരുവർക്കും ഇടയിൽ ഒരുപ്രശ്‌നമായിരുന്നില്ലെന്നും
മലൈക അറോറ വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/ark1.jpg?resize=
1280%2C720&ssl=1)

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും വരുന്ന
30 വർഷം കൂടി ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ആഗ്രഹമെന്നും മലൈക അറോറ പറഞ്ഞു.വർഷങ്ങൾക്കു
മുൻപാണ് മലൈകയും അർജുനും ഡേറ്റിങ് ആരംഭിച്ചത്. 2019ൽ ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും തങ്ങളുടെ
ബന്ധം ഏവരെയും അറിയിച്ചിരുന്നു

 
