# അര്‍ജുന്‍ സര്‍ജയുടെ മകൾക്ക് കോവിഡ് സ്ഥിതീകരിച്ചു; വാർത്ത പുറത്ത് വിട്ട് താരപുത്രി

- Link: https://ml.b4blaze.com/film-news/arjun-sarja-daughter-aiswray-sarja-test-postive-for-corona
- Published: 2020-07-20T19:37:32+05:30
- Author: Rahul

അർജുൻ സർജയുടെ കുടുംബത്തെയും കൊറോണ വിട്ടൊഴിയാതെ പിന്തുടരുകയാണ്, കഴിഞ്ഞ ദിവസം അന്തരിച്ച
നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും കടുംബത്തിനും കൊറോണ സ്ഥിതീകരിച്ചിരുന്നു, ദ്രുവ് തന്നെയാണ്
ഈ വാർത്ത പുറത്ത് വിട്ടത്, മേഘ്‌നയ്ക്ക് യാതൊരു കുഴപ്പവും ഇല്ല മേഘ്‌ന സുഖമായി ഇരിക്കുന്നു
എന്നും ധ്രുവ് പറഞ്ഞിരുന്നു. പിന്നാലെ തനിക്കും ഭാര്യയ്ക്കും സുഖമായി എന്നും ഞങ്ങൾ 
വീട്ടിൽ എത്തി എന്നും ധ്രുവ് അറിയിച്ചിരുന്നു. ഇപ്പോൾ കുടുമ്ബത്തിലെ മറ്റൊരാൾക്കും 
കോറോണ സ്ഥിതീകരിച്ചിരിക്കുകയാണ്, ചിരഞ്ജീവിയുടെ അമ്മാവൻ അർജുൻ സർജയുടെ മകൾ ഐശ്വര്യക്കാണ്
കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/arjun-sarja.jpg?
resize=1200%2C892&ssl=1)

അര്‍ജുന്റെ മകള്‍ ഐശ്വര്യ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നതും. 
വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരപുത്രി സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ്.
പിതാവിന്റെ പാത പിന്തുടര്‍ന്ന് 2013 ല്‍ ഐശ്വര്യ സിനിമയിലേക്ക് എത്തിയിരുന്നു. തമിഴില്‍
ആക്ഷന്‍ കോമഡിയായി ഒരുക്കിയ പട്ടത്ത് യാനെ എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായിട്ടായിരുന്നു
അരങ്ങേറ്റം. കന്നഡത്തിലും ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. പ്രേമ ബറാ എന്ന സിനിമയിലൂടെ
മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും ഐശ്വര്യ സ്വന്തമാക്കിയിരുന്നു. ആകെ മൂന്ന്
സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഐശ്വര്യ അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
