# ‘തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ല’!! വിമര്‍ശനം തൊഴിലാക്കി ആരെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത് അശ്വന്ത് കോക്കിന് മറുപടിയുമായി ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദ്

- Link: https://ml.b4blaze.com/film-news/art-director-manu-jagadh-replay-to-aswanth-kok
- Published: 2024-04-27T20:32:00+05:30
- Author: Anu

സിനിമാ സെറ്റിനെ രൂക്ഷമായി വിമര്‍ശിച്ച യൂട്യൂബര്‍ അശ്വന്ത് കോക്കിന് കുറിയ്ക്കുകൊള്ളുന്ന
മറുപടിയുമായി ‘തങ്കമണി’ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദ്. ദിലീപ് ചിത്രം ‘തങ്കമണി’യുടെ 
സെറ്റിന്റേത് കൂതറ വര്‍ക്കാണെന്നും തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍
സെറ്റാവില്ല എന്നുമായിരുന്നു അശ്വന്തിന്റെ വിമര്‍ശനം. വിമര്‍ശനം ഒരു തൊഴിലാക്കി ആരെയും
എന്തിനെയും ഏതു രീതിയിലും പരിഹസിക്കാം എന്ന് കരുതരുത് എന്ന് മനു ജദഗ് പറയുന്നു.

ചിത്രത്തിന് വേണ്ടി ചെയ്ത സെറ്റിന്റെ ഫോട്ടോകള്‍ പങ്കുവച്ചായിരുന്നു മനുവിന്റെ പോസ്റ്റ്.
ചിത്രത്തിലെ നായകന്റെ വീട് ഉള്‍പ്പടെ പഴയ കാലത്തിന് അനുസരിച്ച് നിര്‍മിച്ചെടുക്കുകയായിരുന്നു.
കൂടാതെ തങ്കമണി ടൗണ്‍ ഷിപ്പും പൂര്‍ണമായി സെറ്റിട്ട് ഒരുക്കിയതാണ്. ഇതിന്റെ ചിത്രങ്ങളെല്ലാം
മനു പങ്കുവച്ചിട്ടുണ്ട്.
  തങ്കമണി എന്ന സിനിമയ്ക്ക് വേണ്ടി ഞാനും എന്റെ സഹപ്രവര്‍ത്തകരും
കൂടി എനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മാക്‌സിമം ചെലവ് കുറച്ചു
ചെയ്ത തങ്കമണി എന്ന ടൗണ്‍ ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലര്‍ത്താന്‍
ശ്രമിക്കാറുണ്ട്. സമയവും, സാമ്പത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും
പെര്‍ഫെക്ഷന് പ്രാധാന്യം കൊടുത്തുതന്നെയാണ് ചെയ്യാറ്.  കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട
നിര്‍മിതി ആയതുകൊണ്ട് തെറ്റുകള്‍ വരാം..അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും
ആണ്.. എന്നുവെച്ച് വിമര്‍ശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം
എന്നാവരുത്. ഇതൊക്കെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും
അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പറയുന്ന കേട്ടു..

കുറെ വര്‍ഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയില്‍ നില്കാന്‍ പറ്റുന്നത്. അങ്ങനെ നീ പറയുമ്പോഴേക്കും
അനുവദിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റൊപ്പം വിയര്‍പ്പൊഴുക്കിയ
കുറേപ്പേരുണ്ട്..അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാന്‍ പറ്റില്ലെന്നാണ് മനു
ജഗദ് കുറിച്ചത്.
