# ‘ഇങ്ങനെ കുറേ നൂലാമാലകള്‍ വേറെയുണ്ട്’- ‘ആര്‍ട്ടിക്കിള്‍ 21’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/article-21-movie-trailer-released
- Published: 2023-07-23T21:14:07+05:30
- Author: Gargi

ലെന, അജു വര്‍ഗീസ്, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നആര്‍ട്ടിക്കിള്‍
21ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത
ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 21’. ശക്തമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍
ട്രെയിലര്‍ റിലീസായി. ജൂലൈ 28ന് ‘ആര്‍ട്ടിക്കിള്‍ 21’ റിലീസ് ചെയ്യാനിരിക്കെ ആണ് ചിത്രത്തിന്റെ
പ്രതീക്ഷകളും ആകാംക്ഷയും ഉയര്‍ത്തുന്ന ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.
ഏറെ നിഗൂഢതകള്‍ ബാക്കിയാക്കുന്ന ട്രെയിലര്‍ വേറിട്ട ദൃശ്യാനുഭവം ‘ആര്‍ട്ടിക്കിള്‍ 21’
എന്ന ചിത്രം സമ്മാനിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്. ‘ഇതുവരെ പറയാത്ത ഒരു ഇന്ത്യന്‍
കഥ’ എന്ന് ട്രെയിലറില്‍ പറയുന്നത് കാണാം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ
ശക്തമായ സാമൂഹ്യ വിഷയം പ്രതിപാദിക്കുന്ന ചിത്രം തന്നെയാകും ‘ആര്‍ട്ടിക്കിള്‍ 21’ എന്നാണ്
വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരവസ്ഥയും ചിത്രം തുറന്നുകാട്ടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/article-21-w.jpg?
resize=640%2C960&ssl=1)

ലെനിന്‍ ബാലകൃഷ്ണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയതും.വാക് വിത്ത് സിനിമാസിന്റെ
ബാനറില്‍ ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ചെമ്മീന്‍
സിനിമാസ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ബിനീഷ് കോടിയേരി, രോമാഞ്ച്, ലെസ്വിന്‍
തമ്പു, നന്ദന്‍ രാജേഷ്, മനോഹരി ജോയ്, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന
താരങ്ങള്‍. വളരെ വ്യത്യസ്മായ രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ ലെന എത്തുന്നത്.

അഷ്‌കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്
സന്ദീപ് നന്ദകുമാര്‍ ആണ്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം
പകരുന്നു. ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദര്‍ ആണ്.കോ പ്രൊഡ്യൂസര്‍–
രോമാഞ്ച് രാജേന്ദ്രന്‍, സൈജു സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശശി പൊതുവാള്‍, 
കല – അരുണ്‍ പി അര്‍ജുന്‍, മേക്കപ്പ് – റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം – പ്രസാദ് അന്നക്കര,
സ്റ്റില്‍സ് – സുമിത് രാജ്, ഡിസൈന്‍ – ആഷ്ലി ഹെഡ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, ചീഫ്
അസോസിയേറ്റ് ഡയറക്ടര്‍ – ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്ടര്‍ – ഇംതിയാസ് അബൂബക്കര്‍,
പി ആര്‍ ഒ – എ എസ് ദിനേശ്.
