# ‘ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ആണ് പടത്തില്‍ ഉടനീളം നടന്നത്…കരഞ്ഞു പോയി’

- Link: https://ml.b4blaze.com/film-news/arul-asokan-fb-post-about-iratta-movie
- Published: 2023-03-08T21:11:53+05:30
- Author: Gargi

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഒടിടിയില്‍
സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്
ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ്
ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍
പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത്
എം ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്
ശ്രദ്ധേയമാകുന്നത്. ‘ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ആണ് പടത്തില്‍ ഉടനീളം നടന്നത്…
കരഞ്ഞു പോയി’ എന്നു അരുള്‍ അശോകന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/irattaa.jpg?resize
=1280%2C720&ssl=1)

Extraordinary Story ????
 Great Execution ???? എന്ത് പറയാനാ… ഒട്ടും പ്രതീക്ഷിക്കാത്ത
കാര്യങ്ങള്‍ ആണ് പടത്തില്‍ ഉടനീളം നടന്നത്… ?? കരഞ്ഞു പോയി ?? പടം ഒക്കെ നല്ലതാണ്… 
ഉറപ്പായും കാണാം ?? അതില്‍ ഒരു തര്‍ക്കവും ഇല്ല… Great One ?? #JojuGeorge പുള്ളിക്ക്
എന്താണോ എന്തോ ഒരു Investigative Charisma ഉണ്ട് ?? പൊളി ?? ഞാന്‍ Forensic Student
ആയോണ്ട് കുറച്ചു കാര്യങ്ങള്‍ പറയാം: Forensic ആയി ബന്ധപെട്ട കാര്യങ്ങള്‍ ഒക്കെ perfectly
correct ആയിരുന്നു??… ഇപ്പോള്‍ സിനിമയില്‍ ഒക്കെ casual ആയിട്ട് forensic knowledge
ഇടുന്നതില്‍ നല്ല സന്തോഷം ???? എന്റെ forensic കൂട്ടുകാര്‍ക്ക് ഒക്കെ കണ്ണടച്ച് recommend
ചെയ്യാന്‍ പറ്റിയ പടം ?? Wow… Really loved it

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/arul-asokan.jpg?
resize=706%2C782&ssl=1)

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ
മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും
ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ
എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം
കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്സ്‌ക്യൂറ.
