# ‘ആദ്യ 50ൽ വിജയ് ഇല്ല, അടിക്കൊന്നും വന്നതല്ല, അടി ഉണ്ടാകുകയും ചെയ്യരുത്’; സോഷ്യൽ ലോകത്ത് ചർച്ചയായി കുറിപ്പ്

- Link: https://ml.b4blaze.com/film-news/arul-asokan-fb-post-about-the-vijay-movie-goat
- Published: 2024-01-14T20:40:35+05:30
- Author: Ajay

ലിയോയുടെ വൻ വിജയത്തിന് ശേഷമുള്ള വിജയ് സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ. ആരാധകർക്കുള്ള
പുതുവർഷ സമ്മാനമായി ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത്
വന്നിരുന്നു. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ( ദ ഗോട്ട്) എന്നാണ് ചിത്രത്തിന്റെ പേര്. 
വെങ്കട് പ്രഭുവാണ് ചിത്രത്തിൻറെ സംവിധായകൻ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാൽത്തന്നെ
വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ചുള്ളത്. ഇതിനിടെ സോഷ്യൽ മീ‍ഡിയയിൽ വിജയ്‍യെ കുറിച്ച്
വന്ന ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. തമിഴിൽ ഇപ്പോൾ ആരാധകരുടെ കാര്യത്തിലും കളക്ഷന്റെ
കാര്യത്തിലും മുന്നിൽ നിൽക്കുന്ന വിജയ്‍യു‌ടെ ഒരു സിനിമ പോലും തമിഴിലെ ഏറ്റവും മികച്ച
സിനിമകളുടെ ഐഎംഡിബി റേറ്റിം​ഗിൽ ഇല്ലെന്നാണ് അരുൾ അശോകൻ എഴുതിയ കുറിപ്പിൽ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/GOAT.jpg?resize=
1200%2C628&ssl=1)

**പോസ്റ്റ് വായിക്കാം**

Top 50 ൽ വിജയ് ഇല്ല…
 ഒരു അടിക്കൊന്നും വന്നതല്ല, അടി ഉണ്ടാകുകയും ചെയ്യരുത് ????????
ഇപ്പോൾ തമിഴ് നാട്ടിൽ ഏറ്റവും “ആൾ ബലം” ഉള്ള വെക്തി ഒരു പക്ഷെ പുള്ളിയാണ്, Top 5ന്റെ
അകത്ത് എവിടേലും സ്ഥാനം ഉണ്ട് ???? പക്ഷെ ഞാൻ ഒന്ന് Top Rated 50 Tamil Movies IMDb
list നോക്കിയപ്പോൾ പുള്ളി ഇല്ല ???? Mammooty, Mohanlal, Rahman ഉണ്ട്, Kamal Hassan,
Rajnikanth, Suriya, R Madhavan, Vijay Sethupathy, Kathir, Karthi, Dhanush, Sivaji
Ganeshan, Samuthirakani, Arya, Jayem Ravi, Vikram, Vishnu, Arjun Sarja, Aditi Balan,
Jackie Shroff, Bobby Simha, Siddarth, രണ്ട് പിള്ളേർ, Arvind Swami, Soori, Yogi Babu
വരെ ഉണ്ട് കുറച്ച് നടിമാരും ഉണ്ട് Top 50 ൽ എന്നാൽ ഇതിൽ തമിഴ് നാട്ടിലെ 1ˢᵗ Tier Box
Office Collector എന്ന് ഞാൻ വിശേഷിപ്പിക്കുന്ന വിജയ് സാറിന് ആ ലിസ്റ്റിൽ കയറാൻ സാധിചില്ല
Ajith Kumar സാറിനും ആ സ്ഥലത്ത് കയറാൻ സാധിച്ചില്ല ഇവരുടെ അഭിനയം ഒന്നും കൊള്ളില്ല 
എന്നൊന്നും പറഞ്ഞു വന്നതല്ല ഇവരും കൂടി കയറാൻ പാടുള്ള ഒരു ലിസ്റ്റിൽ കയറണം എന്ന് ആഗ്രഹം
ഉള്ളതുകൊണ്ട് മാത്രം ഇട്ട പോസ്റ്റ്‌ ആണ് ❤️???? They both have high rated films but
not high enough to reach the other beautiful films. ഭാവിയിൽ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…
അടി ഉണ്ടാക്കരുത് ????????, just തോന്നി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/arul-asokan.jpg?
resize=511%2C710&ssl=1)
