# ദിലീപിന്റെ ജനപ്രീതി കുറഞ്ഞുവന്നു താൻ വിശ്വസിക്കുന്നില്ല, അരുൺ ഗോപി

- Link: https://ml.b4blaze.com/film-news/arun-gopi-about-about-dileep
- Published: 2023-10-29T11:59:54+05:30
- Author: Devika

നടി ആക്രമിക്കപ്പെട്ടതിന് ശേഷം വലിയ തോതിലുള്ള വിവാദങ്ങളും വിമര്ശനങ്ങളുമാണ് ദിലീപിനെതിരെ
വന്നത്. ഈ സംഭവത്തിന് ശേഷം ദിലീപ് എന്ന നടന്റെ ജീവിതം തന്നെ മാറി മറിഞ്ഞു എന്ന് പറയാം.
ദിലീപിന്റെ പേരിൽ കുറ്റം ആരോപിക്കപ്പെട്ട ഈ കേസിൽ ദിലീപ് മൂന്ന് മാസത്തോളം ജയിലിൽ കിടക്കുകയും
ചെയ്തിരുന്നു. എന്നാൽ പുറത്തിറങ്ങിയെങ്കിലും ദിലീപ് വീണ്ടും പഴയത് പോലെ അഭിനയത്തിൽ 
സജീവമായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വളരെ ചുരുക്കം സിനിമകളിൽ ആണ് ആണ് താരം അഭിനയിച്ചിരിക്കുന്നത്.
ഈ സംഭവത്തിന് ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ദിലീപിനെതിരെ സോഷ്യൽ മീഡിയയിൽ 
ഉയരുന്നത്. എന്നാൽ ഇപ്പോൾ തന്റെ കാരിയറിലേക്ക് തിരിച്ച് വരവ് നടത്തുകയാണ്‌ ദിലീപ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/dileep1.jpg?resize
=788%2C619&ssl=1)

രാമലീല ആണ് ഒടുവിൽ തിയേറ്ററിൽ ഹിറ്റ് ആയ ദിലീപ് ചിത്രം. ഇപ്പോഴിതാ രാമലീല ഇറങ്ങിയ സമയത്ത്
ഉണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയാണ് അരുൺ ഗോപി. അരുൺ ഗോപി പറയുന്നത് ഇങ്ങനെ, ദിലീപ്
എന്ന നടന്റെ ജനപ്രീതി കുറഞ്ഞു എന്ന് താൻ വിശ്വസിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ
മറ്റുമായി ദിലീപിനെതിരെ ചിലർ പ്രവർത്തിക്കുന്നു എന്ന കാര്യം സത്യമാണ്. ഇന്നും കുടുംബപ്രേക്ഷകരുടെ
ഇഷ്ട്ട നടന്മാരിൽ തന്നെയാണ് ദിലീപിന്റെ സ്ഥാനവും. രാമലീല ഇറങ്ങിയ സമയത്ത് ഞങ്ങൾ ബംഗാളികളെ
ഇറക്കിയാണ് തിയേറ്ററിൽ ആളുകൾ ഉണ്ടെന്നു ബോധ്യപ്പെടുത്തിയത് എന്ന് ചിലർ പറഞ്ഞു. ഇതിൽ
തനിക്ക് ഒന്നും പറയാനില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dileep1.jpg?resize
=581%2C720&ssl=1)

ദിലീപ് എന്ന നടന് ആളുകളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടായിരിക്കാം. എന്നാൽ അതൊന്നും ദിലീപ്
എന്ന നടന്റെ ഇമേജിനെ ബാധിച്ചിട്ടില്ല. ഇപ്പോൾ കുറച്ച് കേസുകളും മറ്റുമായി ചുറ്റപ്പെട്ടു
കിടക്കുകയാണ് അദ്ദേഹം. ആ കേസുകൾ ഒക്കെ ക്ലിയർ ആകുന്ന സമയത്ത് അദ്ദേഹത്തിനോടുള്ള ആളുകളുടെ
തെറ്റിദ്ധാരണകൾ എല്ലാം മാറുമെന്നുമാണ് അരുൺ ഗോപി പറയുന്നത്. ബാന്ദ്രയാണ് അടുത്തതായി
റിലീസിന് ഒരുങ്ങുന്ന ദിലീപ് ചിത്രം. തെന്നിന്ത്യൻ താരറാണി തമന്നയാണ് ചിത്രത്തിൽ നായികയായി
എത്തുന്നത്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. ചിത്രം ഉടൻ
തന്നെ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്.
