# ‘പേര് പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തന്നെയാണ്.. ഇലക്ടറിഫയിങ് പെര്‍ഫോമന്‍സ്’- അരുണ്‍ ഗോപി

- Link: https://ml.b4blaze.com/film-news/arun-gopy-facebook-post-about-aarattu
- Published: 2022-02-19T19:45:06+05:30
- Author: Gargi

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന് മികച്ച പ്രേക്ഷക
പ്രതികരണമാണ് ലഭിക്കുന്നത്. പഴയ മോഹന്‍ലാലിനെ തിരിച്ചു കൊണ്ടുവരാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നാണ്
പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. പേര്
പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തന്നെയാണ് ചിത്രമെന്നാണ് അരുണ്‍ ഗോപി
പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ ഗോപിയുടെ പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/aarattu-poster.jpg?
resize=960%2C500&ssl=1)

**അരുണ്‍ ഗോപിയുടെ പോസ്റ്റ്**
 ആറാട്ട്…! പേര് പോലെ ശരിക്കും നെയ്യാറ്റിന്‍കര ഗോപന്റെ
ആറാട്ട് തന്നെയാണ്.. ഇലക്ടറിഫയിങ് പെര്‍ഫോമന്‍സ്.. സിനിമ അവകാശ പെടുന്നത് പോലെ an unrealistic
എന്റെര്‌ടൈന്മെന്റ്.. സിനിമ ആഘോഷിക്കുന്നവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ആറാട്ട് നിങ്ങളെ
നിരാശരാക്കില്ല.. ലാലേട്ടന്‍ ചുമ്മാ ഒരേ പൊളി.. ആശംസകള്‍..

 

 
