# ഒഎംജി 2 വിലെ താരത്തിന്റെ അവസ്ഥ ; അഭിനയിച്ച സിനിമ കാണാന്‍ ആരുഷിന് അനുമതിയില്ല 

- Link: https://ml.b4blaze.com/film-news/arushi-not-allowed-to-watch-the-film-she-acted-in
- Published: 2023-08-14T22:10:58+05:30
- Author: Aswathy

പരേഷ് റാവല്‍ അവതരിപ്പിക്കുന്ന ശിവഭക്തനായ കാന്തി ശരണ്‍ മുദ്ഗലിന്‍റെ  മകനായിട്ടാണ്
ആരുഷ് ചിത്രത്തിൽ  അഭിനയിക്കുന്നത്. എന്നാല്‍ താന്‍ അഭിനയിച്ച ചിത്രം കാണാന്‍ ആരുഷിന്
അനുമതിയില്ല എന്നതാണ് ശ്രദ്ധേയം.അക്ഷയ് കുമാര്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ്
ഒഎംജി 2. ശിവഭഗവാന്‍റെ ദൂതനായി അക്ഷയ് അഭിനയിക്കുന്ന ചിത്രം ഏറെ വിവാദങ്ങളാണ് അഭിമുഖീകരിക്കുന്നത്.
ചിത്രത്തില്‍ ആരുഷ് വര്‍മ എന്ന കുട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പരേഷ് റാവല്‍ അവതരിപ്പിക്കുന്ന ശിവഭക്തനായ കാന്തി ശരണ്‍ മുദ്ഗലിന്‍റെ  മകനായിട്ടാണ്
ആരുഷ് ചിത്രത്തിൽ  അഭിനയിക്കുന്നത്. എന്നാല്‍ താന്‍ അഭിനയിച്ച ചിത്രം കാണാന്‍ ആരുഷിന്
അനുമതിയില്ല എന്നതാണ് ശ്രദ്ധേയം. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്
അതു കൊണ്ടാണ് 16കാരനായ ആരുഷിന് ഒഎംജി 2 കാണാന്‍ സാധിക്കാത്തത്. സെന്‍സര്‍ ബോർഡ് നിര്‍ദേശിച്ച
27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്.

ആദ്യ ഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു
അക്ഷയ് കുമാറിന്‍റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്
ശിവന്‍റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു. ചിത്രം ഹിന്ദു ദൈവങ്ങളെ
അപമാനിക്കുന്നുവെന്ന് ആരോപിച്ച്‌ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നായകനായ അക്ഷയിനെ
തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് 
രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസിനെതിരെ കഴിഞ്ഞ 
ദിവസം ആഗ്രയില്‍ പ്രതിഷേധമുണ്ടായി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശ്രീ ടാക്കീസിന്
പുറത്ത് തടിച്ചുകൂടി, സിനിമയുടെ പ്രദര്‍ശനം ഉടൻ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
അക്ഷയ് കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്തു.അമിത് റായ് രചനയും സംവിധാനവും നിര്‍വ്വഹിച്ച
ഒഎംജി 2 കേപ് ഓഫ് ഗുഡ് ഫിലിംസും വക്കാവുവും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 
2012ല്‍ പുറത്തിറങ്ങിയ ഒഎംജി-ഓ മൈ ഗോഡിന്‍റെ തുടര്‍ച്ചയാണ് ചിത്രം.
