# ‘ആര്യ 2’ റീറിലീസിനൊരുങ്ങുകയാണ്! ഇനിയും ഒരു അനിഷ്ട്ടസംഭവം ഉണ്ടാകരുത്, സന്ധ്യ തീയറ്ററിൽ കനത്ത സുരക്ഷ ഉറപ്പാക്കും

- Link: https://ml.b4blaze.com/film-news/arya-2-is-getting-ready-for-a-re-release
- Published: 2025-04-05T17:07:59+05:30
- Author: Suji

അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ ഹിറ്റ് ചിത്രമായ ‘ആര്യ 2’ റീ റിലീസിന്
ഒരുങ്ങുകയാണ്. ഏപ്രില്‍ 8ന് അല്ലുവിന് 43 വയസ് തികയുമ്പോഴാണ് ആന്ധ്രയിലും, തെലങ്കാനയിലും
ആര്യ 2 റീ റിലീസ് ചെയ്യുന്നത്. ആര്യാ 2, ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ വലിയ സുരക്ഷകളോടെ
റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാർത്ത.അല്ലുവിന്റെ ‘പുഷ്പ 2’വിന്റെ 
റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് സന്ധ്യ തിയേറ്ററില്‍ ഒരു സ്ത്രീ മരിച്ചിരുന്ന
സംഭവം എല്ലാവരിലും ഒരു ഞെട്ടലാണ് ഉണ്ടാക്കിയിരുന്നത്.ഈ സംഭവത്തില്‍ അല്ലു അര്‍ജുന് 
ജയിലില്‍ കിടക്കേണ്ട അവസ്ഥയും വന്നിരുന്നു.

![](https://i0.wp.com/images.b4blaze.com/2025/04/arya-1.jpg?resize=1088%2C736&ssl
=1)

പുഷ്പ 2 റിലീസിനിടെ അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ദാരുണസംഭവം
നടന്നത്. അതിനാല്‍ കനത്ത സുരക്ഷയിലാണ് സന്ധ്യ തിയേറ്ററില്‍ മറ്റൊരു അല്ലു അര്‍ജുന്‍
സിനിമ എത്താന്‍ പോകുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ തിയേറ്ററില്‍ പൊലീസിനെ
വിന്യസിക്കും.30 പൊലീസുകാര്‍ എങ്കിലും തിയേറ്ററില്‍ ഉണ്ടാവും. തിയേറ്ററിലെത്തുന്നവരുടെ
വാഹനങ്ങളും ബാഗുകളും പരിശോധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 2004ല്‍ പുറത്തിറങ്ങിയ ‘ആര്യ’യുടെ സീക്വലാണ് ആര്യ 2. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ
ബാനറില്‍ ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം ,അനുരാധ മേത്ത, 
ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച
ആര്യ ഏകദേശം 30 കോടി രൂപ ബോക്‌സോഫീസില്‍ നേടി. കേരളത്തിലും ചിത്രം മികച്ച കളക്ഷന്‍ 
നേടിയിരുന്നു.അല്ലു അര്‍ജുന്‍-സുകുമാര്‍ കൂട്ടുകെട്ടില്‍ 2009ല്‍ റിലീസ് ചെയ്ത ആര്യ
2 വന്‍ വിജയം നേടിയിരുന്നു. കാജള്‍ അഗര്‍വാള്‍, നവ്ദീപ്, ശ്രദ്ധ ദാസ് തുടങ്ങി നിരവധി
താരങ്ങളാണ് ചിത്രത്തിലുള്ളത്.

![](https://images.b4blaze.com/2025/04/allu.avif)
