# ആര്യയുടെ ചിത്രത്തിന് മോശം കമെന്റുമായി യുവാവ്, മറുപടി നൽകി താരം

- Link: https://ml.b4blaze.com/film-news/arya-about-bad-comment
- Published: 2023-09-09T08:25:02+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് ആര്യ. അഭിനേത്രിയാണ് അവതാരികയായും ബിസിനെസ്സ് സംരംഭകയായും
എല്ലാം തന്റെ കഴിവ് തെളിയിക്കുന്ന ആര്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഏഷ്യാനെറ്റിൽ 
സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിൽ ആര്യ മത്സരിക്കാനെത്തിയിരുന്നു. ശക്തമായ മത്സരം തന്നെയാണ്
ആര്യ പരുപാടിയിൽ കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ താരം ശ്രദ്ധ
നേടുകയും ചെയ്തിരുന്നു. എന്നാൽ പരുപാടിയിൽ പങ്കെടുത്തതോടെ താരത്തിന് വിമർശകരുടെ എണ്ണവും
കൂടി. നിരവധി പേരാണ് ആര്യയുടെ രീതികളെ വിമർശിച്ച് കൊണ്ട് വന്നത്. എന്നാൽ ബിഗ് ബോസ്സിൽ
നിന്ന് പുറത്ത് വന്നതിന് ശേഷവും ശക്തമായ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആര്യയ്ക്ക് എതിരെ
ഉണ്ടായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya5.jpg?resize
=1080%2C1350&ssl=1)

എന്നാൽ അതിനെ എല്ലാം അതിന്റേതായ രീതിയിൽ നേരിടാനും താരത്തിന് കഴിഞ്ഞു. നിരവധി പരിപാടികളും
സ്റ്റേജ് പ്രോഗ്രാമുകളും ബിസിനസ്സും എല്ലാമായി തിരക്കിലാണ് താരം. ഏഷ്യാനെറ്റിൽ അവതാരകയായും
താരം എത്തുന്നുണ്ട്. ഈ തിരക്കുകൾക്ക്‌ എല്ലാം ഇടയിലും തന്റെ വിശേഷങ്ങൾ ആര്യ ആരാധകരുമായി
പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. 
പലപ്പോഴും ആര്യ പങ്കുവെക്കുന്ന തന്റെ ചിത്രങ്ങൾക്ക് മോശം കമെന്റുകൾ ലഭിക്കാറുണ്ട്. 
എന്നാൽ അവയ്‌ക്കെല്ലാം മറുപടിയുമായി ആര്യ തന്നെ രംഗത്ത് വരാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/arya6.jpg?resize
=1080%2C1350&ssl=1)

ഇപ്പോഴിതാ ഇത്തരത്തിൽ ആര്യയുടെ ചിത്രത്തിന് ഒരു ഞരമ്പൻ പങ്കുവെച്ച ഒരു മോശം കമെന്റിന്
കൃത്യമായ മറുപടി തന്നെ കൊടുത്തിരിക്കുകയാണ് ആര്യ. താരത്തിന്റെ ചിത്രത്തിൽ ബ്രായുടെ 
സൈസ് എത്രയാണ് എന്നാണ് ഇയാൾ കമെന്റ് ആയിട്ട് ചോദിച്ചിരിക്കുന്നത്. ഈ കമെന്റിനാണ് താരം
മറുപടി നൽകിയിരിക്കുന്നത്. നിന്റെ അമ്മയുടെ സൈസിനെക്കാൾ ചെറുത് മതിയെന്നും അത് കൊണ്ട്
അമ്മയോട് തിരക്കിയാൽ അതിന്റെ ഉത്തരം നിനക്ക് ലഭിക്കുമെന്നുമാണ് ആര്യ നൽകിയ മറുപടി. 
ഇയാളുടെ ഈ ചോദ്യവും അതിന് ആര്യ നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ
നേടിയിരിക്കുകയാണ്.
